newsroom@amcainnews.com

സാധാരണക്കാർക്ക് ആശ്വാസമായി ഓസെംപിക് മരുന്നുകൾ കനേഡിയൻ വിപണിയിൽ

ഭാരക്കുറവിനും പ്രമേഹ നിയന്ത്രണത്തിനും ഉപയോഗിക്കുന്ന ‘ഓസെംപിക്’ ജനറിക് പതിപ്പുകൾ കനേഡിയൻ വിപണിയിലെത്തി. ഒരാഴ്ച മുൻപ് മാത്രം വിപണിയിലെത്തിയ ജനറിക് സെമാഗ്ലൂട്ടൈഡ് മരുന്നുകൾക്ക് 100 ഡോളർ മാത്രമാണ് വില വരുന്നത്. മുമ്പ് ബ്രാൻഡഡ് മരുന്നിനായി 400 ഡോളറോളം മുടക്കേണ്ടി വന്നിരുന്ന സാധാരണക്കാർക്ക് ഇത് ആശ്വാസമായി മാറിയിരിക്കുകയാണ്. കാനഡയിലെ പ്രമുഖ ഫാർമസികളായ റെക്സാൽ, ഷോപ്പേഴ്സ് ഡ്രഗ് മാർട്ട് എന്നിവിടങ്ങളിൽ പുതിയ ജനറിക് മരുന്നുകൾ ലഭ്യമായിത്തുടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ വിപണിയിലെത്തുന്നതോടെ വില 75 ഡോളറിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്ന് ഫാർമസി ഉടമകൾ വ്യക്തമാക്കുന്നു.

ടൊറൻ്റോ ആസ്ഥാനമായുള്ള അപോടെക്സ്, ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ ജനറിക് പതിപ്പുകൾക്കാണ് കാനഡയിൽ നിലവിൽ അനുമതിയുള്ളത്. വിപണിയിൽ എത്തിയതോടെ മരുന്നുകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പല ഫാർമസികളിലും സ്റ്റോക്ക് എത്തിയ മണിക്കൂറുകൾക്കകം തന്നെ മരുന്നുകൾ വിറ്റുതീർന്നതായും, ഡോ. റെഡ്ഡീസിന്റെ മരുന്നുകൾക്കായി നിലവിൽ വലിയ ബുക്കിംഗ് ഉണ്ടെന്നും ഫാർമസിസ്റ്റുകൾ പറയുന്നു. ബ്രാൻഡഡ് മരുന്നും ജനറിക് മരുന്നും നിർമ്മിക്കുന്ന പ്രക്രിയയിൽ വ്യത്യാസമുണ്ടെങ്കിലും, ശരീരത്തിൽ ഇവ രണ്ടും ഒരേ ഫലമാണ് നൽകുകയെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കി.

You might also like

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

CUSMA കരാർ പുതുക്കാൻ താത്പര്യമില്ല: നയം വ്യക്തമാക്കി ട്രംപ്

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയില്‍

ഡാജേഴ്‌സ് വീണ്ടും ചരിത്രം കുറിക്കുന്നു; ടാരിക് സ്കുബാലിനെ ടീമിലെത്തിച്ച് തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് വമ്പൻ താരം

Top Picks for You
Top Picks for You