newsroom@amcainnews.com

മിലാനോ കോർട്ടിന 2026: വനിതാ ഹോക്കിയിൽ കാനഡയെ വീഴ്ത്തി അമേരിക്കയ്ക്ക് സ്വർണ്ണം

വിന്‍റർ ഒളിംപിക്‌സ് വനിതാ ഹോക്കിയിൽ കാനഡയെ അട്ടിമറിച്ച് അമേരിക്ക സ്വർണ്ണം നേടി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നിലായിരുന്ന അമേരിക്ക, അവസാന നിമിഷങ്ങളിൽ നടത്തിയ തകർപ്പൻ തിരിച്ചുവരവിലൂടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യു എസ് ടീം വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില തുടർന്നതിനാൽ നടന്ന എക്സ്ട്രാ ടൈമിൽ മേഗൻ കെല്ലറാണ് അമേരിക്കയ്ക്കായി വിജയഗോൾ നേടിയത്.

ക്രിസ്റ്റിൻ ഒനീൽ നേടിയ ഗോളിലൂടെ കാനഡയാണ് ആദ്യം ലീഡ് നേടിയത്. കളിയുടെ ഭൂരിഭാഗം സമയത്തും ഈ ലീഡ് നിലനിർത്താൻ കാനഡയ്ക്ക് സാധിച്ചുവെങ്കിലും, മൂന്നാം പീരിയഡ് അവസാനിക്കാൻ വെറും രണ്ട് മിനിറ്റ് ബാക്കിയുള്ളപ്പോൾ അമേരിക്കൻ താരം ഹിലരി നൈറ്റ് സമനില ഗോൾ നേടി. ഈ ഗോളോടെ ഒളിംപിക്‌സ് ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകളും (15) പോയിന്റുകളും (33) നേടുന്ന അമേരിക്കൻ താരം എന്ന റെക്കോർഡും ഹിലാരി സ്വന്തമാക്കി. വനിതാ ഹോക്കിയിൽ അമേരിക്ക നേടുന്ന മൂന്നാമത്തെ ഒളിംപിക്‌സ് സ്വർണ്ണമാണിത്.

You might also like
Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Top Picks for You
Top Picks for You