newsroom@amcainnews.com

വത്തിക്കാൻ മാധ്യമവിഭാഗം മേധാവിയായി വനിത; ചരിത്രനേട്ടം കുറിച്ച് മോൺസെ അൽവരാഡോ

വത്തിക്കാൻ സിറ്റി : കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച്, വത്തിക്കാന്‍റെ വാർത്താവിനിമയ വിഭാഗമായ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ പ്രിഫെക്ടായി മെക്സിക്കൻ-അമേരിക്കൻ മാധ്യമപ്രവർത്തക മരിയ മോൺസെറാത്ത് (മോൺസെ) അൽവരാഡോ ചുമതലയേറ്റു. ലെയോ പതിനാലാമൻ മാർപാപ്പ നടത്തിയ നിയമനം നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ അൽമായ വനിതയും ഇറ്റലിക്കാരിയല്ലാത്ത ആദ്യ വ്യക്തിയുമാണ് മരിയ. മുൻ പ്രിഫെക്ട് പൗലോ റുഫീനിയുടെ പിൻഗാമിയായാണ് അൽവരാഡോ ചുമതലയേറ്റത്.

വത്തിക്കാൻ ന്യൂസ്, വത്തിക്കാൻ റേഡിയോ, ദിനപത്രമായ L’Osservatore Romano, ഹോളി സീ പ്രസ് ഓഫീസ്, പ്രസിദ്ധീകരണ-അച്ചടി വിഭാഗങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സുപ്രധാന ഉത്തരവാദിത്വമാണ് പുതിയ പ്രിഫെക്ടിനുള്ളത്. വിവിധ ഭാഷകളിലൂടെയും ആധുനിക ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും സഭയുടെ സന്ദേശം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വിഭാഗത്തിന്‍റെ പ്രധാന ദൗത്യം.

1986-ൽ മെക്സിക്കോ സിറ്റിയിൽ ജനിച്ച അൽവരാഡോ ബാല്യത്തിൽ അമേരിക്കയിലേക്ക് കുടിയേറി. ഫ്ലോറിഡ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മതസ്വാതന്ത്ര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അമേരിക്കയിലെ പ്രമുഖ നിയമസംഘടനയായ ബെക്കറ്റ് ഫണ്ട് ഫോർ റിലീജിയസ് ലിബർട്ടിയിൽ ഒരു ദശാബ്ദത്തിലേറെ വിവിധ നേതൃത്വസ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.

2021-ൽ ആഗോള കത്തോലിക്കാ മാധ്യമശൃംഖലയായ EWTN-ൽ ചേർന്ന മരിയ വാർത്താ അവതാരകയായും EWTN News In Depth പരിപാടിയുടെ അവതാരകയായും ശ്രദ്ധ നേടി. 2023-ൽ EWTN News-ന്‍റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി നിയമിതയായി. അന്താരാഷ്ട്ര ടെലിവിഷൻ, അച്ചടി, ഡിജിറ്റൽ മാധ്യമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിപുലമായ പരിചയവും അവർക്കുണ്ട്.

You might also like

യുഎസിലെ ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി: അന്വേഷണം ആരംഭിച്ചു

അലബാമയില്‍ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരുക്ക്

അമേരിക്കന്‍ പൗരൻ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ നീക്കം: ഇല്ലിനോയിയിലെ 11 കൗണ്ടികളില്‍ നാളെ ജനഹിതപരിശോധന

Soap legend Morgan Fairchild, 76, joins OnlyFans to ‘share more’ with longtime supporters

76-ാം വയസ്സിൽ ഓൺലിഫാൻസിൽ അക്കൗണ്ട് തുടങ്ങി പ്രശസ്ത നടി മോർഗൻ ഫെയർചൈൽഡ്; ആരാധകരുമായി കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കാനെന്ന് താരം

Fraud continues right under cyber cell's nose; 'Rhea Money Help' WhatsApp group becomes active again

സൈബർ സെല്ലിന്റെ കണ്ണ് വെട്ടിച്ച് വീണ്ടും തട്ടിപ്പ്; ‘റിയ മണി ഹെൽപ്’ വാട്സാപ്പ് ഗ്രൂപ്പ് സജീവമായി

Top Picks for You
Top Picks for You