‘സ്റ്റേ ഫ്രീ ആൽബർട്ട’: ആൽബർട്ടയെ വേർപ്പെടുത്താൻ അരിസോണയിൽ ഒപ്പുശേഖരണം

കാനഡയിൽ നിന്നും ആൽബർട്ട പ്രവിശ്യയെ വേർപെടുത്തണമെന്ന ആവശ്യവുമായി പ്രവർത്തിക്കുന്ന ‘സ്റ്റേ ഫ്രീ ആൽബർട്ട’ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അമേരിക്കയിലെ അരിസോണയിൽ പ്രത്യേക ഒപ്പുശേഖരണ പരിപാടി നടത്താൻ ഒരുങ്ങുന്നു. ശീതകാലം ചെലവഴിക്കാൻ അരിസോണയിലെത്തിയ ആൽബർട്ടൻ സ്വദേശികളെ (സ്നോബേർഡ്സ്) ലക്ഷ്യമിട്ടാണ് ഈ വാരാന്ത്യത്തിൽ യുമയിലെ മാർത്താസ് ഗാർഡൻസ് ഡേറ്റ് ഫാമിൽ വെച്ച് പരിപാടി നടക്കുന്നത്. ഫെബ്രുവരി 21-ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ചടങ്ങിൽ, അൽബർട്ട ഒരു സ്വതന്ത്ര രാഷ്ട്രമാകണമെന്ന പ്രമേയത്തിന്മേലുള്ള റഫറണ്ടം ഹർജിയിലാണ് ഒപ്പുകൾ ശേഖരിക്കുക. […]
യുഎസ് സർവീസുകൾ വെട്ടിക്കുറച്ച് കനേഡിയൻ വിമാനക്കമ്പനികൾ

കാനഡ-യുഎസ് വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയതോടെ പ്രമുഖ കനേഡിയൻ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. എയർ ട്രാൻസാറ്റ് (Air Transat), വെസ്റ്റ് ജെറ്റ് (WestJet) എന്നീ കമ്പനികളാണ് തങ്ങളുടെ യുഎസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയത്. എന്നാൽ ഈ പ്രതിസന്ധിക്കിടയിലും അമേരിക്കയിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് പോർട്ടർ എയർലൈൻസ് (Porter Airlines) രംഗത്തെത്തിയിട്ടുണ്ട്. 2025-ൽ അതിർത്തി കടന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി വെസ്റ്റ് ജെറ്റ് അറിയിച്ചു. ഇതേത്തുടർന്ന് അറ്റ്‌ലാന്റ, നാഷ്‌വിൽ, ഒർലാൻഡോ, സീറ്റിൽ, സാൻ ഫ്രാൻസിസ്കോ തുടങ്ങി […]
ബി സിയിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈൻ വഴി

ബ്രിട്ടിഷ് കൊളംബിയയിലെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്ന നടപടികൾ ഇനി കൂടുതൽ എളുപ്പമാകും. മോട്ടോർ വെഹിക്കിൾ ആക്റ്റിൽ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ പ്രകാരം ഡ്രൈവിങ് ലൈസൻസ്, ബിസി ഐഡന്റിഫിക്കേഷൻ (BCID), ഫോട്ടോ ബിസി സർവീസ് കാർഡുകൾ എന്നിവ ഐസിബിസി (ICBC) വെബ്‌സൈറ്റിലൂടെ ഓൺലൈനായി പുതുക്കാനോ മാറ്റം വരുത്താനോ സാധിക്കുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. ദൂരസ്ഥലങ്ങളിലെ ഓഫീസുകളിൽ നേരിട്ട് പോയി മണിക്കൂറുകളോളം കാത്തിരിക്കുന്നത് ഒഴിവാക്കാൻ ഈ നീക്കം സഹായിക്കും. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും ഉൾപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് വലിയ ആശ്വാസമാകും ഈ […]
മിലാനോ കോർട്ടിന 2026: വനിതാ ഹോക്കിയിൽ കാനഡയെ വീഴ്ത്തി അമേരിക്കയ്ക്ക് സ്വർണ്ണം

വിന്‍റർ ഒളിംപിക്‌സ് വനിതാ ഹോക്കിയിൽ കാനഡയെ അട്ടിമറിച്ച് അമേരിക്ക സ്വർണ്ണം നേടി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നിലായിരുന്ന അമേരിക്ക, അവസാന നിമിഷങ്ങളിൽ നടത്തിയ തകർപ്പൻ തിരിച്ചുവരവിലൂടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യു എസ് ടീം വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില തുടർന്നതിനാൽ നടന്ന എക്സ്ട്രാ ടൈമിൽ മേഗൻ കെല്ലറാണ് അമേരിക്കയ്ക്കായി വിജയഗോൾ നേടിയത്. ക്രിസ്റ്റിൻ ഒനീൽ നേടിയ ഗോളിലൂടെ കാനഡയാണ് ആദ്യം ലീഡ് നേടിയത്. കളിയുടെ ഭൂരിഭാഗം […]
എൻഡിപി നേതൃമത്സരം: അവസാന ഘട്ട സംവാദം ഇന്ന്

ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP) നേതൃത്വത്തിലേക്ക് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ നിർണ്ണായകമായ അവസാന സംവാദം ബ്രിട്ടിഷ് കൊളംബിയയിൽ വ്യാഴാഴ്ച നടക്കും. 2025-ലെ പൊതുതിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് ശേഷം പാർട്ടിയെ ശക്തിപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ പ്രസക്തി വീണ്ടെടുക്കുകയും ചെയ്യുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ നേതാവിനെ കാത്തിരിക്കുന്നത്. എഡ്മിന്റൻ എംപി ഹെതർ മക്ഫെർസൺ, ആക്ടിവിസ്റ്റ് അവി ലൂയിസ്, യൂണിയൻ നേതാവ് റോബ് ആഷ്ടൺ എന്നിവർ തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് നിലവിൽ നടക്കുന്നത്. ടോണി മക്വായ്ൽ, തനീൽ ജോൺസ്റ്റൺ എന്നിവരും […]
ഔദ്യോഗിക പദവി ദുരുപയോഗം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത കേസിൽ മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിലായി. വ്യാഴാഴ്ച രാവിലെ കിഴക്കൻ ഇംഗ്ലണ്ടിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള വുഡ് ഫാം വസതിയിൽ വെച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായി സേവനമനുഷ്ഠിക്കവെ, അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ രേഖകൾ പരേതനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന് കൈമാറി എന്ന ആരോപണത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ആറോളം പൊലീസ് വാഹനങ്ങളും സിവിൽ വേഷത്തിലെത്തിയ എട്ടോളം ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ […]
കാനഡയിൽ എം.എൽ.എമാരിൽ ഏറ്റവും കുറഞ്ഞ ശമ്പളം പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ

കാനഡയിലെ പ്രവിശ്യകളിലും ടെറിട്ടറികളിലും ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത് പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ എം.എൽ.എമാർക്കാണെന്ന് ഇൻഡെംനിറ്റീസ് ആൻഡ് അലവൻസ് കമ്മീഷൻ റിപ്പോർട്ട്. 2025-ൽ 84,598 ഡോളറായിരുന്നു പ്രവിശ്യയിലെ എം.എൽ.എമാരുടെ അടിസ്ഥാന ശമ്പളം. ഇത് ദേശീയ ശരാശരിയുടെ 73 ശതമാനം മാത്രമാണ്. അയൽ പ്രവിശ്യകളായ ന്യൂബ്രൺസ്‌വിക്കിൽ 93,126 ഡോളറും നോവ സ്കോട്ടിയയിൽ 1,15,000 ഡോളറുമാണ് എം.എൽ.എമാരുടെ വേതനം. മറ്റ് പ്രവിശ്യകളിലെ പ്രതിനിധികൾക്ക് തുല്യമായ ചുമതലകൾ നിർവഹിച്ചിട്ടും പി.ഇ.ഐയിലെ ജനപ്രതിനിധികൾക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന ശമ്പളത്തിന് […]
പുതിയ എക്സ്പ്രസ് എൻട്രി ഡ്രോ: 391 ഡോക്ടർമാർക്ക് ഇൻവിറ്റേഷൻ

കാനഡയിൽ പ്രവൃത്തിപരിചയമുള്ള ഫിസിഷ്യൻമാർക്കായി പ്രത്യേകം രൂപീകരിച്ച വിഭാഗത്തിലെ ആദ്യ നറുക്കെടുപ്പിൽ 391 ഡോക്ടർമാർക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. വെറും 169 സി.ആർ.എസ് (CRS) പോയിന്റ് നേടിയവർക്ക് വരെ ഇത്തവണ ഇൻവിറ്റേഷൻ കിട്ടി എന്നത് കുടിയേറ്റ ചരിത്രത്തിലെ തന്നെ വലിയൊരു മാറ്റമാണ്. 2021-ലെ കോവിഡ് കാലത്ത് രേഖപ്പെടുത്തിയ 75 പോയിന്റിന് ശേഷം എക്സ്പ്രസ് എൻട്രി ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കട്ട്-ഓഫ് സ്കോറാണിത്. രാജ്യത്തെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി 2025 […]