newsroom@amcainnews.com

കാറിനുള്ളിൽ കളി തകിടം മറിഞ്ഞു! മൂന്നുവയസ്സുകാരി ഗിയർ മാറ്റി, വാഹനം കുളത്തിലേക്ക്; കണ്ണടച്ചു തുറക്കും മുമ്പ് രക്ഷാപ്രവർത്തനം

Playtime Turned Perilous inside the Car! 3-Year-Old Shifts Gear Sending Vehicle into Pond; Rescue Executed in the Blink of an Eye

യുഎസിലെ മിസോറിയിലുള്ള സെന്റ് പീറ്റേഴ്സിൽ നിർത്തിയിട്ടിരുന്ന കാർ കുളത്തിലേക്ക് മറിഞ്ഞ് മൂന്നു വയസ്സുകാരി അപകടത്തിൽപെട്ടെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മേഗൻ കോൾഹാസ് എന്ന യുവതി തന്റെ മറ്റു മൂന്ന് മക്കളെ സ്കൂൾ ബസ കയറ്റിവിടാനായി പോയ സമയത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജിഎംസി യുകോൺ കാറിനുള്ളിൽ ഒറ്റയ്ക്കായിരുന്ന മൂന്നുവയസ്സുകാരി അബദ്ധത്തിൽ ഗിയർ മാറ്റിയതാണ് വാഹനം കുളത്തിലേക്ക് നീങ്ങി മറിയാൻ ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കാർ വെള്ളത്തിലേക്ക് പതിക്കുന്നത് കണ്ട് അമ്മയും കുട്ടികളും നിലവിളിച്ചെങ്കിലും വാഹനം അതിവേഗം മുങ്ങിത്താഴുകയായിരുന്നു. അമ്മയുടെയും മക്കളുടെയും അലറിവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ, കാർ പൂർണ്ണമായി വെള്ളത്തിനടിയിലാകുന്നതിന് തൊട്ടുമുമ്പ് ജനൽച്ചില്ലുകൾ തകർത്ത് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. നോക്കിനിൽക്കെ വാഹനം മുങ്ങിത്താണുപോയെങ്കിലും നാട്ടുകാരുടെ മിന്നൽ രക്ഷാപ്രവർത്തനം കുട്ടിയുടെ ജീവൻ തിരികെ നൽകുകയായിരുന്നു.

രക്ഷപ്പെടുത്തിയ കുട്ടിയെ തുടർപരിശോധനകൾക്കായി ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയിൽ മേഗന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. സമയത്തിന് ഇടപെട്ട് മകളുടെ ജീവൻ രക്ഷിച്ച നാട്ടുകാർക്ക് മേഗനും കുടുംബവും നന്ദി രേഖപ്പെടുത്തി. സംഭവത്തിൽ പ്രാദേശിക പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

You might also like
Ontario Breaks Ground on New Neonatal Intensive Care Unit at St. Michael’s Hospital

സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിൽ പുതിയ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിന്റെ തറക്കല്ലിടൽ കർമ്മം ഒന്റാറിയോ നിർവ്വഹിച്ചു

Isko Moreno assures US investors of stable business taxes in Manila

മനിലയിലെ ബിസിനസ് നികുതികളിൽ മാറ്റമുണ്ടാകില്ലെന്ന് അമേരിക്കൻ നിക്ഷേപകർക്ക് ഉറപ്പ് – ഐസ്കോ മൊറേനോ

ജൂലിയാന സ്ട്രാറ്റണിന് ചരിത്രവിജയം: ഇല്ലിനോയിയിൽ സെനറ്റ് സീറ്റ് നിലനിർത്തി ഡെമോക്രാറ്റുകൾ

3-storey under-construction building collapses near Delhi's Chawri Bazaar Metro station; several feared trapped

ഡൽഹിയിലെ ചാവ്രി ബസാർ മെട്രോ സ്റ്റേഷന് സമീപം നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

വെർജീനിയയിൽ തകർപ്പൻ വിജയം: ഇന്ത്യന്‍ വംശജൻ സുഹാസ് സുബ്രഹ്മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

Breaking Ribs for a Curvy Waistline: What is Kim Kardashian's Trendy 'Rib Remodeling'?

അരക്കെട്ടിന്റെ വടിവൊത്ത സൗന്ദര്യത്തിനായി വാരിയെല്ലുകൾ തകർക്കുമ്പോൾ; എന്താണ് കിം കർദാഷിയാൻ ട്രെൻഡായ ‘റിബ് റീമോഡലിങ്’?

Top Picks for You
Top Picks for You