newsroom@amcainnews.com

റഷ്യയുടെ ലുഹാൻസ്ക് കൽക്കരി ഖനി ആക്രമിച്ച് യുക്രെയ്ൻ; 41 ഖനിത്തൊഴിലാളികൾ കുടുങ്ങി

യുക്രെയ്ൻ-റഷ്യ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതായി സൂചന. റഷ്യയിലെ ലുഹാൻസ്കിലെ കൽക്കരി ഖനിക്ക് നേരെ യുക്രെയ്ന്റെ ശക്തമായ ആക്രമണം നടന്നതായി റിപ്പോർട്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ബിലോറിചെൻസ്ക ഖനി ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ 41 ഖനിത്തൊഴിലാളിൾ കുടുങ്ങി കിടക്കുന്നതായി അധികൃതർ അറിയിച്ചു. ഊർജ വ്യവസായ കേന്ദ്രങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെ യുക്രെയ്ൻ നടത്തുന്ന നീക്കങ്ങൾ യുദ്ധത്തിന്റെ തീവ്രത വർധിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തെ തുടർന്ന് ഖനിയിലേക്കുള്ള വൈദ്യുതി ബന്ധം പൂർണമായി നിലച്ചതോടെയാണ് തൊഴിലാളികൾ അപകടത്തിലായത്. ലിഫ്റ്റുകളുടെയും വെന്റിലേഷൻ സംവിധാനങ്ങളുടെയും പ്രവർത്തനം നിലച്ചത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. എന്നാൽ കുടുങ്ങിക്കിടക്കുന്ന 41 പേരുമായും ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ സുരക്ഷിതരാണെന്നും റഷ്യൻ നിയുക്ത മേഖലാ തലവൻ ലിയോണിഡ് പസെക്നിക് അറിയിച്ചു. ഇവർക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാണെന്നത് ആശ്വാസകരമായ വാർത്തയാണ്.

നിലവിൽ ഖനിയിലെ വൈദ്യുതി പുനസ്ഥാപിക്കാനും തൊഴിലാളികളെ പുറത്തെത്തിക്കാനുമുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഡോൺബാസ് മേഖലയുടെ ഭാ​ഗമായ ലുഹാൻസ്കിനെ തകർക്കാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി യുക്രെയ്ൻ നീക്കങ്ങൾ ശക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും പരസ്പരം സാമ്പത്തിക-ഊർജ്ജ സ്രോതസുകൾക്ക് നേരെ ആക്രമണം കടുപ്പിക്കുന്നത് യുദ്ധം കൂടുതൽ സങ്കീർണമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.

You might also like

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Top Picks for You
Top Picks for You