newsroom@amcainnews.com

മെക്സിക്കോയിൽ ലൈവ് സ്ട്രീമിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു

മെക്സിക്കോയിലെ സിൻലോവ പ്രവിശ്യയിൽ സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം നടത്തുന്നതിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസർ സീസർ ഗാസ്റ്റേലം (25) വെടിയേറ്റ് കൊല്ലപ്പെട്ടു. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഗാസ്റ്റേലം സുഹൃത്തുക്കൾക്കൊപ്പം വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഭക്ഷണ വിതരണ തൊഴിലാളിയുടെ വേഷത്തിൽ സുഹൃത്തുക്കൾക്കൊപ്പം ചലഞ്ച് വിഡിയോ ചിത്രീകരിച്ചുകൊണ്ടിരിക്കെ മോട്ടോർസൈക്കിളിലെത്തിയ അജ്ഞാത അക്രമി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സീസർ ഗാസ്റ്റേലം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

സംഭവം ലൈവായി സംപ്രേഷണം ചെയ്തിരുന്ന വിഡിയോ പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൊലപാതക കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

You might also like

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

Top Picks for You
Top Picks for You