newsroom@amcainnews.com

നെതന്യാഹുവിനെതിരെയുള്ള വിചാരണ റദ്ദാക്കണമെന്ന് ട്രംപ്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള അഴിമതി വിചാരണ ‘ഉടനടി’ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണെന്നും ട്രംപ് വിശേഷിപ്പിച്ചു. ‘നെതന്യാഹുവിന്റെ വിചാരണ ഉടനടി റദ്ദാക്കണം. അല്ലെങ്കില്‍ മഹാനായ അദ്ദേഹത്തിന് മാപ്പ് നല്‍കണം.’ ട്രംപ് ബുധനാഴ്ച തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇറാനുമായി സംഘര്‍ഷം അവസാനിച്ചതിന് പിന്നാലെ നെതന്യാഹുവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയെ ‘രക്ഷിക്കാന്‍’ പോകുന്നത് അമേരിക്കയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിലവില്‍ മൂന്ന് അഴിമതി കേസുകളിലാണ് വിചാരണ നേരിടുന്നത്. കൈക്കൂലി, വഞ്ചന, വിശ്വാസ വഞ്ചന തുടങ്ങിയ ആരോപണങ്ങളാണ് നെതന്യാഹുവിനെതിരെയുള്ളത്. ഇതുകൂടാതെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

You might also like

ക്യാൻസർ സാധ്യത: യു എസിൽ വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിച്ചു

സ്കൂൾ ക്ലാസ് മുറിയിൽ വെടിവയ്പ്പ്: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; പ്രതികളായ കൗമാരക്കാർ പിടിയിൽ

കാനഡയിൽ ചില്ലറവിൽപ്പന വീണ്ടും ഉയരുന്നു; ഇന്ധനവില വർദ്ധനവ് പ്രധാന കാരണം

മോൺട്രിയലിൽ കനത്ത വെള്ളപ്പൊക്കം; ആയിരങ്ങൾക്ക് വൈദ്യുതിയില്ല, റോഡുകൾ അടച്ചു

ആഡംബരത്തിന്റെ ‘പ്രസിഡൻഷ്യൽ’ കരുത്തുമായി പ്രഭുദേവ; പുത്തൻ എംജി എം9 ലിമോസിൻ ഇനി താരത്തിന് സ്വന്തം

അവയവക്കടത്ത് കേസ്: വ്യാജരേഖകളും കോടികളുടെ കള്ളപ്പണ ഇടപാടുകളും പുറത്ത്; ആശുപത്രികളിൽ ഇ.ഡി പരിശോധന

Top Picks for You
Top Picks for You