newsroom@amcainnews.com

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു: ഡോണള്‍ഡ് ട്രംപ്

ഗാസ മുനമ്പില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിര്‍ത്തല്‍ സമയത്ത് എല്ലാ കക്ഷികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിച്ചതെന്ന് ട്രംപ് പറയുന്നു. വെടിനിര്‍ത്തലിനായി ഈജിപ്തും, ഖത്തറും വളരെയധികം സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയിലെ ഇസ്രയേല്‍ എംബസി ഇത് സ്ഥിരീകരിക്കുകയോ വിഷയത്തില്‍ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഹമാസും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

You might also like

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

Top Picks for You
Top Picks for You