newsroom@amcainnews.com

ആൽബർട്ട സ്വതന്ത്ര രാജ്യമാകണം: ക്യാമ്പയിന് ആരംഭിച്ച് വിഘടനവാദികൾ

കാനഡയിൽ നിന്നും വേർപെട്ട് ആൽബർട്ട സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യവുമായി വിഘടനവാദികൾ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചു. വെള്ളിയാഴ്ച കാൽഗറിയിൽ ചേർന്ന യോഗത്തിലാണ് Let Alberta Decide എന്ന പേരിൽ പുതിയ ക്യാമ്പയിന് തുടക്കമിട്ടത്. കാനഡയിൽ നിന്ന് മാറി സ്വതന്ത്രമായി നിലനിൽക്കാനുള്ള സാമ്പത്തിക ശേഷിയും ഊർജ്ജ-കാർഷിക വിഭവങ്ങളും പ്രവിശ്യയ്ക്കുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിൻ്റെ ലക്ഷ്യം. അതേസമയം വലിയൊരു വിഭാഗം ജനങ്ങളും കാനഡയിൽ തുടരാൻ ആഗ്രഹിക്കുമ്പോഴും വിഘടനവാദികളുടെ പുതിയ നീക്കം രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

വാർത്താമാധ്യമങ്ങൾ, സോഷ്യൽ മീഡിയ, പരസ്യങ്ങൾ എന്നിവ വഴിയാണ് പ്രചാരണം നടത്തുക. കീത്ത് വിൽസൺ ആണ് ഈ നീക്കത്തിന് പിന്നിൽ. നിലവിൽ ഭൂരിഭാഗം ജനങ്ങളും കാനഡയിൽ തുടരാൻ ആഗ്രഹിക്കുന്നവരാണെന്നും, വലിയൊരു വെല്ലുവിളിയാണ് തങ്ങൾ നേരിടുന്നതെന്നും കീത്ത് വിൽസൺ പറയുന്നു. ആൽബർട്ട കാനഡയിൽ തുടരണോ എന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 19-ന് ജനഹിതപരിശോധന നടക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വേർപിരിയൽ ചർച്ചകൾ ആൽബർട്ടയിലെ പ്രാദേശിക സമൂഹങ്ങൾക്കിടയിൽ വലിയ ചേരിതിരിവ് ഉണ്ടാക്കുന്നുണ്ട്.

You might also like

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Top Picks for You
Top Picks for You