newsroom@amcainnews.com

ലോകകപ്പ്: രാജകീയം, ചരിത്രമെഴുതി മെസ്സി

ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി കളംനിറഞ്ഞ ലയണൽ മെസ്സി എന്ന സൂപ്പർ താരത്തിന്‍റെ തണലിൽ അൾജീരിയക്കെതിരെ വിജയക്കൊടി പാറിച്ച് അർജന്റീന. ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയ താരം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടി ഹാട്രിക്ക് പൂർത്തിയാക്കി. ഇതോടെ 16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മിറോസ്‌ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. ഒപ്പം അർജന്റീന ജഴ്സിയിൽ മെസ്സിക്ക് 120 ഗോളായി.

17, 60, 76 മിനിറ്റുകളിലാണ് അർജന്റീനയുടെയും മെസ്സിയുടെയും ഗോളുകൾ പിറന്നത്. മത്സരത്തിൽ ഇരുടീമുകളും ആവേശകരമായ തുടക്കമാണ് കാഴ്ചവെച്ചത്. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ മെസ്സി പന്ത് വലയിലെത്തിച്ചെങ്കിലും ലൈൻസ്മാൻ ഓഫ്സൈഡ് വിളിച്ചതോടെ ആരാധകർ നിരാശരായി. തൊട്ടുപിന്നാലെ ഏഴാം മിനിറ്റിൽ ഫാരെസ് ചൈബിയിലൂടെ അൾജീരിയ അർജന്റീനയുടെ വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡാണെന്ന് കണ്ടെത്തി ഗോൾ നിഷേധിച്ചു.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Top Picks for You
Top Picks for You