newsroom@amcainnews.com

പരസ്പര തീരുവ ചുമത്തൽ പദ്ധതിയുമായി ട്രംപ്

വാഷിംഗ്ടൺ : യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കുമെതിരെ പരസ്പര തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപ്. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യയെ ഉൾപ്പെടെ ബാധിക്കുന്ന നിർണായക നീക്കം.

ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യയും ബ്രസീലും കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ‘യുഎസിനെ എങ്ങനെയാണോ പരിഗണിക്കുന്നത്, അതുപോലെയാകും തിരിച്ചു പരിഗണിക്കുക’ എന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നികും ഇതിനു പിന്നാലെ പ്രതികരിച്ചിരുന്നു. അമേരിക്കയുടെ സമ്മർദത്തെത്തുടർന്ന് മുപ്പതിലേറെ ഇനങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാൻ ഇന്ത്യ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ നിർണായക തീരുമാനം.

You might also like
Measles vaccination lapse in Malappuram: Statistics cause concern

മലപ്പുറത്ത് അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച; കണക്കുകൾ ആശങ്കയിൽ

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Renault Hybrid Duster: Launching next month with excellent mileage

റെനോ ഹൈബ്രിഡ് ഡസ്റ്റർ: മികച്ച മൈലേജുമായി അടുത്ത മാസം വിപണിയിലേക്ക്

Revolutionary Changes on YouTube: AI Features and YouTube Shopping Introduced

യൂട്യൂബിൽ വിപ്ലവകരമായ മാറ്റങ്ങൾ: എഐ ഫീച്ചറുകളും യൂട്യൂബ് ഷോപ്പിങ്ങും അവതരിപ്പിച്ചു

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

Top Picks for You
Top Picks for You