newsroom@amcainnews.com

ഡൽഹി ഐഐടിയിൽ വിദ്യാർഥിയുടെ ദാരുണാന്ത്യം: ആറാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

Tragic death of a student at IIT Delhi: Ends life by jumping from the 6th floor

ഡൽഹി ഐഐടി കാമ്പസിൽ മുപ്പത്തൊന്നുകാരനായ ബിരുദാനന്തര ബിരുദ വിദ്യാർഥി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ലക്ചർ ഹാൾ കോംപ്ലക്സിന്റെ മുകളിൽ നിന്നും ഒരാൾ വീണുവെന്ന വിവരം രാവിലെ എട്ടരയോടെയാണ് പൊലീസിന് ലഭിച്ചത്. ഉടൻ തന്നെ പ്രദേശത്തിന്റെ ചുമതലയുള്ള കിഷൻഗഡ് പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

കെട്ടിടത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, രാവിലെ എട്ടുമണിയോടെ പ്രധാന ഗേറ്റ് വഴി കാമ്പസിലെത്തിയ വിദ്യാർഥി നേരെ ലക്ചർ ഹാൾ കോംപ്ലക്സിലേക്ക് പോകുകയും, ലിഫ്റ്റ് വഴി ആറാം നിലയിൽ എത്തി മുൻവശത്തു കൂടി താഴേക്ക് ചാടുകയുമായിരുന്നു എന്ന് വ്യക്തമായി.

വീഴ്ചയുടെ ആഘാതത്തിലുണ്ടായ പരിക്കുകളല്ലാതെ മറ്റ് ദുരൂഹതകൾ ഒന്നും തന്നെ വിദ്യാർഥിയുടെ ശരീരത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് നിന്നും യാതൊരുവിധ ആത്മഹത്യാക്കുറിപ്പുകളും ലഭിച്ചിട്ടില്ലെങ്കിലും, യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. വിദ്യാർഥിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും മാനസിക പിന്തുണയോ കൗൺസിലിങ്ങോ നൽകിയിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

You might also like
Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

ബ്രിട്ടിഷ് എഴുത്തുകാരൻ ജെഫ്രി ആർചർ അന്തരിച്ചു

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Jet search ends, Quebec votes, MPs return, daylight time debate

ജെറ്റ് തിരച്ചിൽ അവസാനിപ്പിച്ചു, ക്യൂബെക്കിൽ വോട്ടെടുപ്പ്, എം.പി.മാർ തിരിച്ചെത്തുന്നു, ഡേലൈറ്റ് ടൈം ചർച്ച

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Top Picks for You
Top Picks for You