newsroom@amcainnews.com

കാനഡയിൽ പ്രതിഷേധിച്ച തദ്ദേശീയരല്ലാത്ത ഒരു ഡസനോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്കിന് സാധ്യത

Dozen protesting Indian students deemed potentially inadmissible to Canada

പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റുകൾ മുൻകാല പ്രാബല്യത്തോടെ നിരസിച്ചതിനെതിരെ ജൂലൈ 24 മുതൽ ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിനിടയിലാണ് സംഭവം.

ആൽബെർട്ട പ്രവിശ്യയിലെ കാൽഗറിയിൽ നടന്ന പ്രതിഷേധത്തിനിടെ പരിശോധിച്ച 20 പേരിൽ ഒരു ഡസനോളം ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയുടെ ഇമിഗ്രേഷൻ ആൻഡ് പബ്ലിക് റഫ്യൂജി സംരക്ഷണ നിയമപ്രകാരം രാജ്യത്ത് തുടരാൻ അയോഗ്യരാണെന്ന് (potentially inadmissible) കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) വക്താവ് വെളിപ്പെടുത്തി.

കാൽഗറിയിലെ പോർട്ടേജ് കോളേജിലെ ആയിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികളാണ് തങ്ങളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതിനെതിരെ സമരം ആരംഭിച്ചത്. സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ബിരുദമോ നൽകാത്ത ‘നോൺ-ക്രെഡിറ്റ്’ കോഴ്‌സുകളിൽ ചേർന്നതാണ് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ പെർമിറ്റ് നിരസിക്കപ്പെടാൻ കാരണമായത്. ഇതോടെ ഇവരുടെ ഇമിഗ്രേഷൻ പദവി അനിശ്ചിതത്വത്തിലായി.

തൊഴിൽ അല്ലെങ്കിൽ പഠന അനുമതിയില്ലാത്ത വിദേശ പൗരന്മാർ കാലാവധി കഴിയുമ്പോൾ രാജ്യം വിടേണ്ടതുണ്ടെന്ന് CBSA വക്താവ് വ്യക്തമാക്കി. അയോഗ്യരായ വിദേശ പൗരന്മാരെക്കുറിച്ച് വിവരം ലഭിച്ചാൽ ആവശ്യമായ അന്വേഷണവും നടപടിയും സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പൊതുസ്ഥലത്ത് അനുമതിയില്ലാതെ കൂടാരം നിർമ്മിച്ച് പ്രതിഷേധിച്ചവരുടെ ഐഡന്റിറ്റി പരിശോധിച്ച കാൽഗറി പോലീസ്, സംശയം തോന്നിയതിനെ തുടർന്ന് വിവരങ്ങൾ സ്ഥിരീകരിക്കാൻ CBSA-യെ സമീപിക്കുകയായിരുന്നു. കാനഡയുടെ ചരിത്രത്തിൽ പ്രതിഷേധ സ്ഥലത്ത് ബോർഡർ ഏജന്റുമാർ എത്തുന്നത് അപൂർവ്വമായ സംഭവമാണ്.

വിദ്യാർത്ഥി വിസ എന്നത് ഒരു താൽക്കാലിക രേഖ മാത്രമാണെന്ന് ആൽബെർട്ട പ്രീമിയർ ഡാനിയൽ സ്മിത്ത് വ്യക്തമാക്കി. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങി ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് നയം. തങ്ങളുമായി സംസാരിച്ച അധികാരികൾ പ്രശ്നത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആണെന്ന് അറിയിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.

You might also like

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

മുൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസില്‍ ചേരുന്നു

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Top Picks for You
Top Picks for You