newsroom@amcainnews.com

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ ഓണാഘോഷം പ്രൗഡഗംഭീരമായി

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോഷം പ്രൗഡഗംഭീരമായി. ഡസ്പ്‌ളയിന്‍സിലുള്ള പ്രിയറി ലേക്ക് കമ്യൂണിറ്റി സെന്‍ററിൽ നടന്ന ഓണാഘോഷത്തിൽ ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടേയും അകമ്പടിയോടെ വിശിഷ്ടാതിഥികളേയും മഹാബലി തമ്പുരാനേയും ആനയിച്ചു.

ചടങ്ങിൽ പ്രസിഡൻ്റ് വിജി നായര്‍ സ്വാഗതം ആശംസിച്ചു. എം.ജെ സെബാസ്റ്റ്യന്‍ എംഎല്‍എ മുഖ്യാതിഥി ആയിരുന്നു. പ്രസന്ന അവതരിപ്പിച്ച സോപാന സംഗീതം, മോഹിനിയാട്ടം, ദിയാ നിതിന്‍റെ ഓണപ്പാട്ട്, സെറാഫിന്‍റെ ഡാന്‍സ്, ടീം ഡാഫോഡില്‍സിന്‍റെ ഡാന്‍സ്, അന്‍ജു ശ്രീകാന്ത്, ഗ്രീഷ്മ സുമേഷ് മ്യൂസിക്കല്‍ ഐറ്റം, ഓംകാരം ഷിക്കാഗോയുടെ ചെണ്ടമേളം, സൗപര്‍ണിക കലാക്ഷേത്രയുടെ ഡാന്‍സ്, രാഗാപൂക്ക് ബാന്‍ഡ്, തൃശൂര്‍ പൂരത്തിന്‍റെ അവതരണം എന്നിവ ഓണാഘോഷത്തിന് പകിട്ടുകൂട്ടി.

വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിളള. എംസിആര്‍ പിള്ള, സുരേഷ് ബാലചന്ദ്രന്‍, ജിതേന്ദ്ര കൈമള്‍, പ്രസന്നന്‍ പിളള, രഘുനാഥന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, രാജഗോപാലന്‍ നായര്‍, വിജയപിള്ള, ചന്ദ്രന്‍പിള്ള, ദീപക് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഹേഷ് കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ബിന്ധ്യാ നായര്‍ ചടങ്ങില്‍ എം.സി ആയിരുന്നു.

You might also like

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

മാറുന്ന ജീവിതശൈലി: കാനഡയിലെ ജനനനിരക്കിൽ റെക്കോർഡ് ഇടിവ്

City of Toronto introduces pre-approved multiplex designs, making it easier to build more homes faster

ടൊറന്റോ നഗരം പുതിയ മൾട്ടിപ്ലക്സ് ഡിസൈനുകൾ അവതരിപ്പിച്ചു; കൂടുതൽ വീടുകൾ വേഗത്തിൽ നിർമ്മിക്കുന്നത് എളുപ്പമാകുന്നു

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

അഡ്വാൻസ്ഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ ഒമ്പതിന്

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Top Picks for You
Top Picks for You