newsroom@amcainnews.com

ടൊറൻ്റോയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ച സംഭവം: അന്താരാഷ്ട്ര ഭീകര ശൃംഖലയ്ക്ക് ബന്ധമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

സുരക്ഷാ പരിശോധനയ്ക്കിടെ കനേഡിയൻ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്ട്ര ഭീകര ശൃംഖലയ്ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ഇറാൻ പിന്തുണയുള്ള അന്താരാഷ്ട്ര തീവ്രവാദ സംഘടനയാണ് സംഭവത്തിന് പിന്നലെന്നാണ് നിഗമനം.

നോർത്ത് യോർക്കിലെ ട്രെതവേ, ബ്ലാക്ക് ക്രീക്ക് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ റെയ്‌ഡ്‌ നടത്തുന്നതിനിടെയാണ് കോൺസ്റ്റബിൾ മാർക്ക് പിനിസോട്ടോ വെടിയേറ്റു കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ച് 10-ന് ടൊറൻ്റോയിലെ യു.എസ് കോൺസുലേറ്റിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പോലീസ് റെയ്‌ഡ്‌ നടത്തിയത്. യു.എസ് കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തിൽ ഇറാഖ് സ്വദേശിയായ മുഹമ്മദ് ബഖർ സാദ് ദാവൂദ് അൽ-സാദി എന്നയാൾക്ക് ബന്ധമുണ്ടെന്ന് യു.എസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ ഭീകരവാദ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇറാൻ്റെ റെവല്യൂഷണറി ഗാർഡുമായും ഇറാഖിലെ കതാഇബ് ഹിസ്ബുള്ളയുമായും അൽ-സാദിക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. യൂറോപ്പിൽ ഇരുപതോളം ആക്രമണങ്ങളും കാനഡയിൽ രണ്ട് ആക്രമണങ്ങളും ഇയാൾ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

You might also like

പാസ്‌പോർട്ട് പുതുക്കൽ: പുതിയ ഓൺലൈൻ സംവിധാനമൊരുക്കി കാനഡ

Raj Thackeray criticizes Vivek Oberoi and R. Madhavan

വിവേക് ഒബ്‌റോയിക്കും ആർ. മാധവനുമെതിരെ വിമർശനവുമായി രാജ് താക്കറെ

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

Wildfires Spread in Washington State: Over 250,000 Acres Damaged; Evacuations Underway

വാഷിംഗ്‌ടൺ സ്റ്റേറ്റിൽ കാട്ടുതീ പടരുന്നു: രണ്ടര ലക്ഷത്തിലധികം ഏക്കർ വിസ്തൃതിയിൽ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു

Ferry Fire Accident in Indonesia: 5 Dead, Search On for 41 Missing

ഇന്തൊനീഷ്യയിൽ ഫെറിക്ക് തീപിടിച്ച് അപകടം: അഞ്ച് മരണം, 41 പേർക്കായി തിരച്ചിൽ തുടരുന്നു

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

Top Picks for You
Top Picks for You