newsroom@amcainnews.com

പാസ്‌പോർട്ട് പുതുക്കൽ: പുതിയ ഓൺലൈൻ സംവിധാനമൊരുക്കി കാനഡ

കനേഡിയൻ പൗരന്മാർക്കുള്ള ഓൺലൈൻ പാസ്‌പോർട്ട് റിന്യൂവൽ സേവനം പൂർണ്ണമായി പ്രവർത്തനസജ്ജമാക്കി കാനഡ. അർഹരായ എല്ലാ കനേഡിയൻ പൗരന്മാർക്കും ഇനി മുതൽ ഓൺലൈൻ വഴി പാസ്‌പോർട്ടുകൾ പുതുക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് 20 ദിവസത്തിനുള്ളിൽ പുതിയ പാസ്‌പോർട്ട് ലഭിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന ഡയാബ് അറിയിച്ചു.

കാനഡയിൽ സ്ഥിരമേൽവിലാസമുള്ളവരും കഴിഞ്ഞ 15 വർഷത്തിനുള്ളിൽ പാസ്‌പോർട്ട് ലഭിച്ചവരുമായ വ്യക്തികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ പാസ്‌പോർട്ട് എടുക്കുന്ന സമയത്ത് അപേക്ഷകന് കുറഞ്ഞത് 16 വയസ്സ് പൂർത്തിയായിരിക്കണം. ഓൺലൈനായി പുതുക്കുന്നതിന്, അപേക്ഷകർ ഒരു കനേഡിയൻ റെസിഡൻഷ്യൽ, മെയിലിങ് വിലാസവും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഒരു കൊമേഴ്‌സ്യൽ ഫോട്ടോഗ്രാഫർ എടുത്ത ഡിജിറ്റൽ പാസ്‌പോർട്ട് ഫോട്ടോയും നൽകണം. അപേക്ഷ നൽകി 30 ദിവസത്തിലധികം പാസ്പോർട്ട് ലഭിച്ചില്ലെങ്കിൽ അപേക്ഷകർക്ക് അവരുടെ പാസ്‌പോർട്ട് സൗജന്യമായി ലഭിക്കും.

You might also like

കാനഡ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പൂർത്തിയായി; ഉഭയകക്ഷി വ്യാപാരത്തിൽ പുതിയ അധ്യായം

സിന്ധു നദീജല കരാർ: ഒരു വർഷത്തിനു ശേഷം; കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ വാദങ്ങളും പുതിയ പദ്ധതികളും

ഒൻ്റാരിയോയില്‍ പഞ്ചാബ് വംശജനായ യുവാവ് കൊല്ലപ്പെട്ട കേസ്: രണ്ടാം പ്രതി പിടിയില്‍

കാനഡയ്ക്ക് തിരിച്ചടി: 10% താരിഫ് കൂടി പ്രഖ്യാപിച്ച് ട്രംപ്

‘സൈക്ലോസ്പോറ’: യുഎസിലേക്കുള്ള യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി കാനഡ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേപ്പർ ചോർച്ചയിലെ ‘കടുത്ത ശിക്ഷ’ വാഗ്ദാനവും സി.ജെ.പി.യുടെ പ്രതികരണവും.

Top Picks for You
Top Picks for You