കാനഡയിലെ ആദ്യ സ്‌കൂച്ച് സമ്മേളനം; ചരിത്ര നേട്ടവുമായി എഡ്മിന്‍റൻ സുറിയാനി ഓർത്തഡോക്സ് സഭ

കാനഡയിൽ ആദ്യമായി സ്റ്റാൻഡിംഗ് കോൺഫറൻസ് ഓഫ് ഓറിയന്‍റൽ ഓർത്തഡോക്സ് ചർച്ചസ് (SCOOCH) യോഗം സംഘടിപ്പിച്ച് എഡ്മിന്‍റൻ സുറിയാനി ഓർത്തഡോക്സ് സഭ. ജൂൺ 10-ന് നടന്ന സ്‌കൂച്ച് ആൽബർട്ട യൂണിറ്റിന്‍റെ പ്രാഥമിക സമ്മേളനത്തിൽ വിവിധ ഓറിയന്‍റൽ ഓർത്തഡോക്സ് സഭകളിലെ വൈദികരും അൽമായ നേതാക്കളും പങ്കെടുത്തു. മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വടക്കേ അമേരിക്കയിലെ SCOOCH കോർ ഡെലിഗേറ്റ് ടീമംഗം കൂടിയായ മോർ തീത്തോസ് യൽദോ വിവിധ സഭകൾ നേരിടുന്ന പൊതുവായ വെല്ലുവിളികൾ, പരസ്പര സഹകരണം, […]
ലോകകപ്പ് 2026: കാനഡയിലെത്തുന്ന കായികപ്രേമികൾക്കൊരു ട്രാവൽ ടിപ്സ്

ജൂൺ 11 മുതൽ ജൂലൈ 19 വരെ കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിന് തുടക്കമായി. 39 ദിവസങ്ങളിലായി വടക്കേ അമേരിക്കയിലെ 16 നഗരങ്ങളിലായി 104 മത്സരങ്ങളിൽ ആകെ 48 ദേശീയ ടീമുകൾ മത്സരിക്കും. ജൂൺ 12 നും ജൂലൈ 7 നും ഇടയിൽ ടൊറൻ്റോയിലെയും വാൻകൂവറിലെയും രണ്ട് സ്റ്റേഡിയങ്ങളിൽ കാനഡ 13 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. അതേസമയം ലോകകപ്പ് കാണാൻ ദശലക്ഷക്കണക്കിന് കായികപ്രേമികൾ കാനഡയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിർത്തി […]
ലൈംഗികാതിക്രമക്കേസ്: ഡാലസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ

രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡാലസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിലായി. കോട്ടൺ റെക്ടൽ സർജനും ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുമായ നരീന്ദർ കുമാർ മോംഗ (81) ആണ് അറസ്റ്റിലായത്. ഇദ്ദേഹം വർഷങ്ങളായി നോർത്ത് ടെക്സസിൽ പ്രാക്ടീസ് ചെയ്തുവരികയാണ്. അറസ്റ്റിനെ തുടർന്ന് ടെക്സസ് മെഡിക്കൽ ബോർഡ് അടിയന്തര യോഗം ചേർന്ന് ഡോക്ടർ മോംഗയുടെ മെഡിക്കൽ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഇദ്ദേഹം പ്രാക്ടീസ് തുടരുന്നത് പൊതുജനക്ഷേമത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ബോർഡിന്‍റെ നടപടി.
വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി: കരിയർ എംപ്ലോയ്മെൻ്റ് പാത്ത്‌വേ റദ്ദാക്കി മാനിറ്റോബ

മാനിറ്റോബയിൽ പഠനത്തിനും സ്ഥിരതാമസത്തിനും തയ്യാറെടുക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി കരിയർ എംപ്ലോയ്മെൻ്റ് പാത്ത്‌വേ റദ്ദാക്കി. ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീമിന് കീഴിലുള്ള ഈ പ്രോഗ്രാം റദ്ദാക്കിയ നടപടി ജൂൺ 11 മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ കരിയർ എംപ്ലോയ്മെൻ്റ് പാത്ത്‌വേ വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആ അവസരം ലഭിക്കില്ല. പകരം, മാനിറ്റോബയിൽ കുറഞ്ഞത് ആറുമാസത്തെ തൊഴിൽ പരിചയമുള്ളവർക്ക് ‘സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ’ പാത്ത്‌വേ വഴി പരിഗണന ലഭിക്കും. നിലവിൽ കരിയർ എംപ്ലോയ്മെൻ്റ് പാത്ത്‌വേ […]
ചരിത്രം കുറിച്ച് ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ‘ട്രില്യണയർ’

ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിൻ്റെ റെക്കോർഡ് ഐപിഒയ്ക്ക് പിന്നാലെ ലോകചരിത്രത്തിലെ ആദ്യ ട്രില്യണയർ (ലക്ഷം കോടിപതി) എന്ന നേട്ടത്തിലേക്ക് കുതിച്ച് ഇലോൺ മസ്ക്. ഐപിഒ വഴി 75 ബില്യൺ ഡോളർ സമാഹരിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം രണ്ട് ട്രില്യൺ ഡോളറിന് അടുത്തെത്തി. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവി ഇലോൺ മസ്ക് സ്വന്തമാക്കിയത്. നാസ്ഡാക് ഓഹരി വിപണിയിൽ വൻ മുന്നേറ്റത്തോടെയാണ് സ്പേസ് എക്സ് അരങ്ങേറ്റം കുറിച്ചത്. ഒരു ഓഹരിക്ക് 135 ഡോളർ നിരക്കിൽ 555.6 […]
ഇല്ലിനോയിയിലും ഇൻഡ്യാനയിലും കടുത്ത നാശനഷ്ടം വിതച്ച് ടൊർണാഡോ; ജനജീവിതം ദുസ്സഹമാക്കി ലഹരി കൊടുങ്കാറ്റ്

ചിക്കാഗോയുടെ തെക്കൻ മേഖലകളിലും ഇൻഡ്യാനയിലുമുണ്ടായ ശക്തമായ ടൊർണാഡോ (ചുഴലിക്കാറ്റ്) വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വിതച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾ തകരുകയും കെട്ടിടങ്ങൾ പൂർണ്ണമായും നിലംപൊത്തുകയും ചെയ്തതോടെ നൂറുകണക്കിന് ആളുകളാണ് ഭവനരഹിതരായത്. ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണതിനെ തുടർന്ന് ഇല്ലിനോയിയിലും ഇൻഡ്യാനയിലുമായി ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. പരിക്കേറ്റ ഏതാനും പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും, അത്ഭുതകരമെന്ന് പറയട്ടെ, ദുരന്തത്തിൽ ആർക്കും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇൻഡ്യാനയിലെ മെറിൽവില്ലെ, ഹെബ്രോൺ, ഇല്ലിനോയിയിലെ […]
‘പീത്‌സ ഓർഡർ ചെയ്ത് യുവതി’; ഷാർജ പോലീസിന്റെ സമയോചിതമായ ഇടപെടലിൽ ഭർത്താവിന്റെ തടവിലായിരുന്ന വിദേശവനിതയ്ക്ക് രക്ഷ

അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടിയെത്തുന്ന കോളുകളിലെ രഹസ്യസൂചനകൾ തിരിച്ചറിയാനുള്ള ഷാർജ പോലീസിന്റെ പ്രത്യേക പരിശീലന മികവ് യുഎഇയിൽ ഒരു വിദേശവനിതയുടെ ജീവൻ രക്ഷിച്ചു. വീട്ടിൽ വച്ച് മാനസികനില തെറ്റിയ ഭർത്താവിന്റെ ക്രൂരമായ ഭീഷണിക്ക് ഇരയായ യുവതി, അക്രമി അറിയാതെ രക്ഷപ്പെടാൻ കണ്ടെത്തിയ വേറിട്ട തന്ത്രമാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ലക്ഷ്യം കണ്ടത്. ഷാർജ റേഡിയോയിലെ ഒരു പരിപാടിക്കിടെ കമ്മ്യൂണിക്കേഷൻസ് ഓപ്പറേഷൻസ് ബ്രാഞ്ച് തലവൻ ക്യാപ്റ്റൻ മജീദ് അൽ ബാസ് ആണ് നാടകീയമായ ഈ സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. പോലീസ് […]
പൂങ്കുന്നത്തെ വീട്ടിൽ നിന്നും 22 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി; തറ പൊളിച്ചപ്പോൾ കണ്ടെത്തിയത് ഒഴിഞ്ഞ മുട്ടത്തോടുകൾ

തൃശൂർ പൂങ്കുന്നം എം.ജി നഗറിലെ ‘ശ്രീകൃഷ്ണനിലയം’ എന്ന വീട്ടിൽ കഴിഞ്ഞ നാല് ദിവസമായി നിലനിന്നിരുന്ന കടുത്ത പാമ്പ് ഭീതിക്ക് ഒടുവിൽ വിരാമമായി. ബി. കാർത്തിക്കിന്റെയും കുടുംബത്തിന്റെയും ഉറക്കം കെടുത്തിക്കൊണ്ട് വീട്ടുപരിസരത്ത് തുടർച്ചയായി പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു. ദിവസങ്ങളായി നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ, ഇനി പാമ്പുകളുടെ വരവുണ്ടാകില്ലെന്ന ആശ്വാസത്തിലാണ് നിലവിൽ ഈ കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ വീടിനടുത്ത് കണ്ടതോടെയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കുടുംബം തീരുമാനിച്ചത്. ഇതേത്തുടർന്ന് ജെസിബി ഉപയോഗിച്ച് വീടിന്റെ തറയോട് […]
യുഎസ് സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു; ഡൽഹിയിൽ യുഎസ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെ തുടർന്ന് യുഎസ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത അമർഷവും പ്രതിഷേധവും അറിയിച്ചു. ഡൽഹിയിലെ യുഎസ് എംബസി ഡെപ്യൂട്ടി ചീഫ് ജേസൺ മിക്സിനെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തി രാജ്യത്തിന്റെ വിയോജിപ്പ് അറിയിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇതേ വിഷയത്തിൽ ഇദ്ദേഹത്തെ ഇന്ത്യ വിളിച്ചുവരുത്തുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സമുദ്രത്തിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ […]
ലണ്ടനിൽ കെട്ടിടത്തിൽ നിന്നും വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ച് മലയാളി യുവാവ്

ലണ്ടനിൽ ബഹുനില കെട്ടിടത്തിന്റെ ഭിത്തിയിൽ അപകടകരമായ രീതിയിൽ തൂങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച് മലപ്പുറം സ്വദേശിയായ യുവാവ് മാതൃകയായി. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലെ ഫ്ലാറ്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കെട്ടിടത്തിൽ നിന്നും പുറത്തേക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ കണ്ട് താഴെ തടിച്ചുകൂടിയ ആളുകൾ നിലവിളിക്കുന്നതിനിടയിലാണ്, ജോലിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്ന ചങ്ങരംകുളം സ്വദേശി ജസീൽ വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. ഈ സമയം കുട്ടിയെ രക്ഷിക്കാൻ ഒരു […]
