newsroom@amcainnews.com

ലോകത്തിലെ ഏറ്റവും വലിയ എഐ ഡേറ്റാ സെന്റര്‍ അബുദാബിയില്‍ ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഡേറ്റാ സെന്റര്‍ 2026ല്‍ അബുദാബിയില്‍ സ്ഥാപിക്കും. ഓപ്പണ്‍ എഐയുടെ അത്യാധുനിക എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാറ്റ്ഫോമായ സ്റ്റാര്‍ഗേറ്റ് ആണ് ഇതിനു ചുക്കാന്‍ പിടിക്കുക. ഇതോടെ രാജ്യവ്യാപകമായി ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി സേവനങ്ങളെല്ലാം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ രാജ്യമായി യുഎഇ മാറും.

എഐ സാങ്കേതികവിദ്യയില്‍ ആഗോള നേതാവാകാനുള്ള യുഎഇയുടെ പ്രയാണത്തിലെ നിര്‍ണായക ചുവടുവയ്പായിരിക്കും ഈ പദ്ധതി. ജി42, ഒറാക്കിള്‍, എന്‍വിഡിയ, സിസ്‌കോ, സോഫ്റ്റ്ബാങ്ക് എന്നിവ ഉള്‍പ്പെടെ ടെക് വ്യവസായത്തിലെ പ്രധാന കമ്പനികളുമായി സഹകരിച്ചാണ് പുതിയ സൗകര്യം വികസിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള പ്രധാന പ്രദേശങ്ങളിലേക്ക് എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ രാജ്യങ്ങളിലേക്ക് സുരക്ഷിതവും സുസ്ഥിരവുമായ രീതിയില്‍ ശക്തമായ എഐ സേവനം കൊണ്ടുവരുന്നതിനുമുള്ള ഓപ്പണ്‍ എഐയുടെ വിശാല തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്.

യുഎസിന് പുറത്തു ലോകത്തിലെ ഏറ്റവും വലിയ എഐ ഡേറ്റാ സെന്റര്‍ നിര്‍മിക്കുന്നതിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് 10 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നഈപദ്ധതി.

You might also like

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Top Picks for You
Top Picks for You