newsroom@amcainnews.com

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

പ്രവിശ്യയിൽ ട്രക്ക് അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ട്രക്ക് ഡ്രൈവർമാരുടെ പരിശീലനത്തിലും ലൈസൻസിങ് നടപടികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒൻ്റാരിയോ സർക്കാർ. വാണിജ്യ ട്രക്ക് ഡ്രൈവിങ് പരിശീലനത്തിൽ പിഴവുകൾ സംഭവിച്ചതായി ഓഡിറ്റർ ജനറൽ റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പ്രവിശ്യയിലുടനീളം നിർബന്ധിതവും ഏകീകൃതവുമായ പുതിയ പരിശീലന പദ്ധതി നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി പ്രബ്മീത് സർക്കാരിയ പ്രഖ്യാപിച്ചു.

ഓഡിറ്റർ ജനറൽ ഷെല്ലി സ്പെൻസ് നടത്തിയ അന്വേഷണത്തിൽ പല സ്വകാര്യ ട്രക്ക് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളും പരിശീലന സമയത്തിലും പഠന രീതിയിലും വൻതോതിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയിരുന്നു. ആവശ്യത്തിന് പരിശീലന സമയം പൂർത്തിയാക്കാതെയും, പ്രധാന റോഡുകളിലെ തിരിവുകൾ, എമർജൻസി സ്റ്റോപ്പിങ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കാതെയുമാണ് പല കേന്ദ്രങ്ങളും ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. കൂടാതെ, പ്രവിശ്യയിലെ ഭൂരിഭാഗം ഡ്രൈവിങ് കോളേജുകളിലും സർക്കാരിന്‍റെ കൃത്യമായ പരിശോധന നടന്നിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

അടുത്ത വർഷം മുതൽ നിലവിൽ വരുന്ന പുതിയ പരിശീലന പദ്ധതി പ്രകാരം ക്ലാസ് എ ലൈസൻസിനായി കുറഞ്ഞത് 103 മണിക്കൂറിലധികം പരിശീലനം നിർബന്ധമാക്കും. ഗ്രാമീണ-മേഖലകളിലെ ഡ്രൈവിങ്, എയർ ബ്രേക്ക് പരിശീലനം, മനുഷ്യക്കടത്തിനെതിരെയുള്ള ബോധവൽക്കരണം എന്നിവ പുതിയ സിലബസിൽ ഉൾപ്പെടുത്തും. ഡ്രൈവിങ് സ്കൂളുകൾ നിരീക്ഷിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത പരിശീലന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രബ്മീത് സർക്കാരിയ വ്യക്തമാക്കി.

You might also like

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Top Picks for You
Top Picks for You