newsroom@amcainnews.com

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

2024-ലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിനെതിരെയുണ്ടായ വധശ്രമത്തിനിടെ വെടിയേറ്റയാള്‍ മരിച്ചു. പെന്‍സില്‍വാനിയയിലെ ബട്ലറില്‍ 2024 ജൂലൈ 13-ന് നടന്ന റാലിയിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ജെയിംസ് കോപ്പന്‍ഹേവര്‍ (76) ബുധനാഴ്ച മരിച്ചതായി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

സായുധ സേനയില്‍ സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം രാജ്യത്തോടുള്ള സമര്‍പ്പണത്തിന് പേരുകേട്ട വ്യക്തിയായിരുന്നു. പിറ്റ്‌സ്ബര്‍ഗിലെ ആശുപത്രിയിലാണ് അദ്ദേഹം മരിച്ചതെന്ന് ആലെഗനി കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയായിട്ടില്ല. കോപ്പന്‍ഹേവറിനെ യഥാര്‍ഥ അമേരിക്കന്‍ ദേശസ്‌നേഹി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ മരണം വലിയ നഷ്ടമാണെന്നും സമൂഹമാധ്യമത്തില്‍ ട്രംപ് കുറിച്ചു.

കോപ്പന്‍ഹേവറിന്‍റെ മരണത്തില്‍ യുഎസ് ഹൗസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി. പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോയും കുടുംബത്തെ അനുശോചനം അറിയിച്ചു. റാലിയില്‍ വെടിയേറ്റ മറ്റൊരാളായ 50 വയസ്സുള്ള അഗ്‌നിരക്ഷാ സേനാംഗം കോറി കോംപെറട്ടോറെ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പ്പിനിടെ ട്രംപിന്‍റെ ചെവിയിലും വെടിയുണ്ട തട്ടിയിരുന്നു. സംഭവത്തിൽ പ്രതി പെൻസിൽവേനിയ ബെഥല്‍ പാര്‍ക്ക് സ്വദേശി 20 വയസ്സുള്ള തോമസ് മാത്യു ക്രൂക്‌സ് സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് വെടിയുതിർത്തത്.

You might also like
B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Top Picks for You
Top Picks for You