newsroom@amcainnews.com

വൻകൂവർ ദ്വീപിൽ കാട്ടുതീ പടരുന്നു: ജാഗ്രതാ നിർദ്ദേശം നൽകി വൈൽഡ്‌ഫയർ സർവീസ്

തെക്കൻ വൻകൂവർ ദ്വീപിൽ കാട്ടുതീ നിയന്ത്രണാതീതമായി കത്തിപ്പടരുന്നതായി ബി.സി. വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു. വരണ്ട കാലാവസ്ഥയും കുത്തനെയുള്ള ഭൂപ്രകൃതിയും തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതായി ഏജൻസി റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 20-ന് കണ്ടെത്തിയ ‘മൗണ്ട് ജാക്ക്’ കാട്ടുതീ, ഇതുവരെ 276 ഹെക്ടറോളം പ്രദേശത്തേക്ക് വ്യാപിച്ചിട്ടുണ്ട്. തീയിൽ നിന്നുള്ള പുക ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനയായ വിക്ടോറിയയെ മൂടിയതോടെ കാഴ്ചാപരിധി കുറഞ്ഞതിനാൽ വിമാനങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. കനത്ത പുക കാരണം […]

അമിതമായി ചൂടാകുന്നു: ചൈനീസ് സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

പൊള്ളലേൽക്കാനുള്ള സാധ്യതയുള്ളതിനാൽ, ചൈനീസ് നിർമ്മിത സ്മാർട്ട് ഗ്ലാസുകൾ വാങ്ങിയ ഉപയോക്താക്കൾ അവ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. ‘INMO ഇന്‍റർനാഷണൽ ടെക്നോളജി ലിമിറ്റഡ്’ വിതരണം ചെയ്ത ‘INMO AIR3’ സ്മാർട്ട് ഗ്ലാസുകളാണ് തിരിച്ചുവിളിച്ച ഉൽപ്പന്നം. കാനഡയിൽ നൂറിലധികവും അമേരിക്കയിൽ ആയിരത്തി അറുനൂറിലധികവും സ്മാർട്ട് ഗ്ലാസുകളെ ഈ പ്രശ്നം ബന്ധിച്ചിട്ടുണ്ട്. ഉപയോക്താക്കൾ ഈ സ്മാർട്ട് ഗ്ലാസ്സുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തിവെക്കണം. വീണ്ടും ഉപയോഗിക്കുന്നതിന് മുൻപ് ‘INMO AIR3’ സ്മാർട്ട് ഗ്ലാസുകളുടെ ഫേംവെയർ (firmware) 3.16 എന്ന പതിപ്പിലേക്ക് […]

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളത്തിൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ നിറച്ച സ്യൂട്ട്കേസുകൾ പിടികൂടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 3-ന് നടന്ന പരിശോധനയിൽ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുകയായിരുന്ന, ആകെ 44 കിലോഗ്രാം ഹാഷിഷും 13 കിലോഗ്രാം കൊക്കെയ്‌നുമാണ് അതിർത്തി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് കൈമാറുകയും ചെയ്തു. പ്രതിയെക്കുറിച്ചോ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

മോണ്‍ട്രിയലില്‍ കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

മോൺട്രിയലിലെ അപ്പാർട്ട്മെൻ്റിൽ സഹപ്രവർത്തകയുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കാനഡ റവന്യൂ ഏജൻസി (CRA) ജീവനക്കാരി കൊല്ലപ്പെട്ടു. സെപ്റ്റംബർ 22 ചൊവ്വാഴ്ച നഗരത്തിലെ സെൻ്റ്-ക്രിസ്റ്റോഫ് സ്ട്രീറ്റിന് സമീപമുള്ള റെനെ-ലെവെസ്ക്യൂ ബൊളിവാർഡിലെ അപ്പാര്‍ട്ട്‌മെൻ്റിലാണ് സംഭവം. ടുണീഷ്യന്‍ വംശജയായ 45 വയസ്സുള്ള ലൈല ബെൻ സലേമാണ് കൊല്ലപ്പെട്ടത്. അതേസമയം യുവതിയുടെ അപ്പാർട്ട്മെൻ്റിൽ അതിക്രമിച്ചു കയറിയ പ്രതി, മൂർച്ചയില്ലാത്ത വസ്തു ഉപയോഗിച്ച് അവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി ‘നൂവോ ഇൻഫോ’ (Noovo Info) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്തതായി […]

ഒൻ്റാരിയോ സ്കാർബ്റോയിൽ മുസ്ലിം യുവതിക്കെതിരെ വിദ്വേഷ ആക്രമണം: അന്വേഷണം ഊർജ്ജിതം

ഒൻ്റാരിയോ സ്കാർബ്റോയിൽ (Scarborough) ബസില്‍ നിന്നിറങ്ങുകയായിരുന്ന മുസ്ലിം യുവതിക്ക് നേരെ അജ്ഞാതന്‍റെ ക്രൂര ആക്രമണം. മുഖത്തടിയേറ്റ യുവതിയെ തലച്ചോറിന് പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടരയോടെ ഫിഞ്ച് അവന്യൂവിന് സമീപമാണ് സംഭവം. ഹിജാബ് ധരിച്ചിരുന്ന യുവതിയെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് മൈക്കൽ യേ (37) എന്നയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി ടൊറൻ്റോ പോലീസ് അറിയിച്ചു. ഇയാൾ മുമ്പും സമാനമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. ബസ്സിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പ്രതിയെ […]

ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

ഒൻ്റാരിയോയിലെ ബെൽവിൽ സൺസ് ഓഫ് ജേക്കബ് സിനഗോഗിന് സമീപം ഞായറാഴ്ച രാത്രിയുണ്ടായ വെടിവെപ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വിദ്വേഷ ആക്രമണമാണെന്ന് പോലീസ് റിപ്പോർട്ട്. യോം കിപ്പൂർ ആചരണത്തിനിടെയാണ് മുൻ സൈനികനായ സീൻ വാർഡ് വെടിവെപ്പ് നടത്തിയത്. 29 വയസ്സുള്ള ഷോൺ വാർഡ് 2022-ൽ സൈന്യത്തിൽ നിന്നും പുറത്തുപോയിരുന്നു. പോലീസുമായുണ്ടായ വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ ഷോൺ വാർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചിരുന്നു. ഇയാളുടെ കൈവശം ഷോട്ട്ഗണ്ണിന് പുറമെ മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സിനഗോഗിന് […]