newsroom@amcainnews.com

റിയാദിലെ പിഐഎഫ് ടവറിൽ മിസൈലാക്രമണം; രണ്ട് ഇന്ത്യക്കാരുൾപ്പെടെ 11 പേർക്ക് പരുക്ക്

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 11 പേർക്ക് പരുക്കേൽക്കുകയും കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഭീകരാക്രമണമാണെന്നും ഭീരുക്കളാണ് ആക്രമിച്ചതെന്നും പ്രതികരിച്ച സൗദി സഖ്യസേന, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി മുഖേന അറിയിച്ചു.

കെട്ടിടത്തിൽ പതിച്ചത് പ്രൊജക്ടൈൽ മിസൈൽ ആണെന്ന് സ്ഥിരീകരിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്നോ ആളപായമുണ്ടായിട്ടുണ്ടോയെന്നോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

റിയാദ് നഗരത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ പിഐഎഫ് ടവറിന് നേരെ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നവംബർ 19-ന് നടന്ന ആദ്യ ആക്രമണത്തിൽ ടവറിന്‍റെ ഏതാനും നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല.

You might also like

അർകെൻസയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

Santa Claus is coming to Toronto this weekend — and bringing a long list of road closures

സാന്താക്ലോസ് ഈ വാരാന്ത്യത്തിൽ ടൊറന്റോയിൽ എത്തുന്നു — ഒപ്പം നിരവധി റോഡുകൾ അടച്ചിടുകയും ചെയ്യും

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 6,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Grok AI creates child sexual abuse material; Virginia and Oregon sue Musk's SpaceX

ഗ്രോക്ക് (Grok) എഐ കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ നിർമ്മിക്കുന്നു; മസ്കിന്റെ സ്പേസ് എക്സിനെതിരെ കേസ് നൽകി വിർജീനിയയും ഒറിഗോണും

They get to grade themselves. So why do students say this is their hardest course?

സ്വന്തമായി മാർക്കിടാൻ അവസരം; എന്നിട്ടും ഇതാണ് ഏറ്റവും കടുപ്പമേറിയ കോഴ്‌സെന്ന് വിദ്യാർത്ഥികൾ പറയുന്നത് എന്തുകൊണ്ട്?

പുതിയ കരാർ തള്ളി: ബൊംബാർഡിയെയിൽ സമരത്തിനൊരുങ്ങി തൊഴിലാളികൾ

Top Picks for You
Top Picks for You