newsroom@amcainnews.com

ഒട്ടകപ്പക്ഷികൾക്ക് താൽക്കാലിക രക്ഷ: കൂട്ടക്കൊല ചെയ്യാനുള്ള നടപടിക്ക് സ്റ്റേ

ബ്രിട്ടിഷ് കൊളംബിയയിലെ ഒട്ടകപ്പക്ഷി ഫാമിലെ 400 പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള CFIA നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേസിൽ അപ്പീൽ നൽകാൻ ഫാം ഉടമകൾക്ക് അനുമതി നൽകുന്നത് പരിഗണിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഇടപെടൽ.

പക്ഷികളെ കൊന്നൊടുക്കാൻ ദിവസങ്ങളായി ഫാമിൽ തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA). അഭിഭാഷകൻ ഉമർ ഷെയ്ഖ് മുഖേന സമർപ്പിച്ച സുപ്രീം കോടതി ഉത്തരവ് പ്രകാരം, അപ്പീൽ ഹർജി തള്ളുന്നത് വരെയോ അല്ലെങ്കിൽ അപ്പീൽ അനുവദിക്കുന്ന പക്ഷം കേസിൽ വിധി വരുന്നത് വരെയോ CFIA യുടെ നടപടികൾ നിർത്തിവെക്കണം.

കഴിഞ്ഞ ഡിസംബറിൽ ഫാമിലെ പക്ഷികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 70 പക്ഷികൾ ചത്തിരുന്നു. ഇതിനു പിന്നാലെയാണ് പക്ഷികളെ മുഴുവൻ കൊന്നൊടുക്കാൻ ഉത്തരവിട്ടത്. എന്നാൽ, ഫാം ഉടമകൾ കോടതി വഴിയും സമൂഹമാധ്യമങ്ങളിലൂടെയും ഇതിനെതിരെ പോരാടുകയായിരുന്നു. കോടതി വിധി അറിഞ്ഞപ്പോൾ പക്ഷികളെ കെട്ടിപ്പിടിക്കാനാണ് തനിക്ക് തോന്നിയതെന്ന് ഫാം ഉടമകളിൽ ഒരാളായ കാരെൻ എസ്പേഴ്സൺ പറഞ്ഞു.

You might also like
10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Top Picks for You
Top Picks for You