ഹാമിൽട്ടൺ : ഒൻ്റാരിയോ ഹാമിൽട്ടണിലെ ഫിനിഷിങ് പ്ലാൻ്റ് പ്രവർത്തനം പുനഃരാരംഭിക്കാൻ തീരുമാനിച്ചതിനെത്തുടർന്ന്, താൽക്കാലികമായി പിരിച്ചുവിട്ട 175 സ്റ്റീൽ തൊഴിലാളികളെ തിരിച്ചെടുക്കാൻ സ്റ്റെൽക്കോ (Stelco) തീരുമാനിച്ചു. ജോലി നഷ്ടപ്പെട്ട എല്ലാ ജീവനക്കാരെയും ഡിസംബർ 1-ന് തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്ന് സ്റ്റെൽക്കോയുടെ മാതൃകമ്പനിയായ ക്ലീവ്ലാൻഡ്-ക്ലിഫ്സ് ഇൻക്. (Cleveland-Cliffs Inc.) വെള്ളിയാഴ്ച അറിയിച്ചു. തൊഴിലാളികളുടെ പിരിച്ചുവിടൽ അമേരിക്കൻ കമ്പനിക്ക് സ്റ്റീൽ നിർമ്മാണ കമ്പനി ഏറ്റെടുക്കാൻ അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച വ്യവസ്ഥകളുടെ ലംഘനമാണ് കനേഡിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു.
യുഎസ് താരിഫുകൾ, കനേഡിയൻ സ്റ്റീലിനുള്ള ആവശ്യകത കുറഞ്ഞത്, ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപ്പന്നങ്ങളിൽ നിന്നുള്ള മത്സരം എന്നിവയായിരുന്നു അന്ന് പിരിച്ചുവിടലിന് കാരണമായി കമ്പനി പറഞ്ഞിരുന്നത്. എന്നാൽ, പ്രവർത്തനം പുനരാരംഭിക്കുന്നതിനും പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചുവിളിക്കുന്നതിനും ആവശ്യമായ അളവിൽ ഉപയോക്താക്കളുമായി കരാറിലെത്താൻ സാധിച്ചതായി കമ്പനി അറിയിച്ചു. കമ്പനി പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ പുനഃരാരംഭിക്കാൻ ഏതാനും ആഴ്ചകൾ എടുക്കുമെങ്കിലും, തൊഴിലാളികൾക്ക് മുൻകാല പ്രാബല്യത്തോടെ പിരിച്ചുവിടപ്പെട്ട കാലയളവിലെ കുടിശ്ശിക ശമ്പളം നൽകാനും പൂർണ്ണമായും നൽകുമെന്ന് കമ്പനി വ്യക്തമാക്കി.








