newsroom@amcainnews.com

ഇവി-യെ ആഡംബര നികുതിയിൽ നിന്ന് ഒഴിവാക്കി കാനഡ: ഇളവ് 1.5 ലക്ഷം ഡോളർ വരെയുള്ള വാഹനങ്ങൾക്ക്

ഓട്ടവ : കാനഡയിലെ ആഡംബര നികുതിയിൽ (luxury tax) നിന്ന് കൂടുതൽ ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കുമെന്ന് ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ പ്രഖ്യാപിച്ചു. 150,000 ഡോളറിൽ താഴെ വിലയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളെയും 10% വരുന്ന ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയതായി അദ്ദേഹം അറിയിച്ചു. നേരത്തെ, 100,000 ഡോളറിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ എല്ലാ ആഡംബര വാഹനങ്ങൾക്കും ഈ നികുതി ബാധകമായിരുന്നു. സീറോ-എമിഷൻ വാഹനങ്ങളുടെ ഉയർന്ന വില കണക്കിലെടുത്തും, ആഗോളതലത്തിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് ധനമന്ത്രി പറഞ്ഞു.

2021-ലെ ബജറ്റിലാണ് വ്യക്തിഗത ആവശ്യങ്ങൾക്കും വിനോദത്തിനുമായി വാങ്ങുന്ന ആഡംബര കാറുകൾ, വിമാനങ്ങൾ, ബോട്ടുകൾ എന്നിവയ്ക്ക് നികുതി ഏർപ്പെടുത്താൻ കാനഡ തീരുമാനിച്ചത്. 2022 സെപ്റ്റംബറിൽ നിയമം പ്രാബല്യത്തിൽ വന്നു. വ്യക്തിഗത ആവശ്യങ്ങൾക്കും വിനോദത്തിനുമായി വാങ്ങുന്ന ആഡംബര കാറുകൾ, വിമാനങ്ങൾ, ബോട്ടുകൾ എന്നിവയ്ക്ക് ഈ നികുതി ബാധകമാണ്.നികുതിക്ക് വിധേയമായ തുകയുടെ 10 ശതമാനമോ, അല്ലെങ്കിൽ നിശ്ചിത വില പരിധിക്ക് മുകളിലുള്ള തുകയുടെ 20 ശതമാനമോ – ഇതിൽ ഏതാണോ കുറവ്, അതാണ് നികുതിയായി നൽകേണ്ടത്.

You might also like
A cry that pierced through the dirt; Miraculous rescue for infant buried alive facing 24 hours of death

മണ്ണു തുളച്ചെത്തിയ കരച്ചിൽ; 24 മണിക്കൂർ മരണമുഖത്ത് ജീവനോടെ കുഴിച്ചുമൂടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടൽ

മയക്കുമരുന്ന് കള്ളക്കടത്ത്: ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ കുറ്റക്കാരനെന്ന് കനേഡിയൻ കോടതി

ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന് പുതുനേതൃത്വം; ഗോപിനാഥക്കുറുപ്പ് പ്രസിഡൻ്റ്, രഞ്ജിത് പിള്ള സെക്രട്ടറി

വൻകൂവർ ദ്വീപിന് സമീപം ഭൂചലനം: 4.9 തീവ്രത, സുനാമി ഭീഷണിയില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം: 5.7 തീവ്രത, 22 പേർക്ക് പരുക്ക്

കിഴക്കൻ ആൽബർട്ടയിൽ സിഎൻ റെയിൽ പാളം തെറ്റി: ബോഗികളിൽ അപകടകരമായ വസ്തുക്കൾ

Top Picks for You
Top Picks for You