newsroom@amcainnews.com

പട്ടിണിയും നിർജലീകരണവും; സൗത്ത് കാരൊലൈനയിൽ രണ്ട് കുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു

Starvation and dehydration: Two young children tragically died in South Carolina

സൗത്ത് കാരൊലൈനയിലെ ലഡ്സണിൽ പട്ടിണിയും നിർജലീകരണവും മൂലം രണ്ട് കൊച്ചുകുട്ടികൾ ദാരുണമായി മരണപ്പെട്ടു. രണ്ട് വയസ്സുകാരിയായ എംരിയും ഒരു വയസ്സുകാരിയായ ഹാർലിയുമാണ് ഈ ദുരന്തത്തിന് ഇരയായത്.

സംഭവം അറിഞ്ഞെത്തി പരിശോധന നടത്തിയ പൊലീസിനോട്, കഴിഞ്ഞ രണ്ട് ആഴ്ചയായി താൻ കുട്ടികൾക്ക് ഭക്ഷണം നൽകിയ കാര്യം ഓർക്കുന്നില്ലെന്നാണ് കുട്ടികളുടെ അമ്മയായ ജസ്റ്റിൻ മേ മൊഴി നൽകിയത്. കുട്ടികളെ പട്ടിണിക്കിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് തനിക്ക് അറിയാമായിരുന്നെന്നും ഇവർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

തുടർന്ന് കൊലപാതക കുറ്റം ചുമത്തി പൊലീസ് ഇവരുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ജസ്റ്റിൻ മേ അടിയന്തരമായി വൈദ്യസഹായം തേടണമെന്ന് കുട്ടികളുടെ പിതാവും ബന്ധുക്കളും നിരന്തരം അഭ്യർത്ഥിച്ചിരുന്നതായിട്ടുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

You might also like

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 പി.ആർ. ഇൻവിറ്റേഷൻ

Trump announces a new $15B Iowa steel plant and claims it will be the nation’s biggest

രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ്: അയോവയിൽ 15 ബില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

ആർ ശ്രീലേഖ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ചു

OLP നേതൃത്വം: സ്ഥാനാർത്ഥിത്വം പിൻവലിച്ച് എറിക് ലോംബാർഡി

എക്സ്പ്രസ് എൻട്രി ഡ്രോ: 3,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി IRCC

വീസ, കുടിയേറ്റ ഫീസുകൾ വർധിപ്പിച്ച് യുഎസ്: പുതിയ നിരക്കുകൾ ഒക്ടോബർ 16 മുതൽ

Top Picks for You
Top Picks for You