വിനിപെഗ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടിങ് ഒക്ടോബർ 5 മുതൽ

ഒക്ടോബർ 28-ന് നടക്കുന്ന വിനിപെഗ് മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ അഡ്വാൻസ് വോട്ടിങ് (മുൻകൂട്ടിയുള്ള വോട്ടിങ്) ഒക്ടോബർ 5 തിങ്കളാഴ്ച ആരംഭിക്കും. ഒക്ടോബർ 23 വരെ നീണ്ടുനിൽക്കുന്ന അഡ്വാൻസ് വോട്ടിങിൽ വിനിപെഗ് നിവാസികൾക്ക് മേയർ, കൗൺസിലർ, സ്കൂൾ ട്രസ്റ്റി എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി വോട്ട് ചെയ്യാം. വോട്ട് ചെയ്യാൻ പോകുമ്പോൾ, പേരും നിലവിലെ വിലാസവും തെളിയിക്കുന്ന സാധുവായ തിരിച്ചറിയൽ രേഖ വോട്ടർമാർ കൈവശം കരുതണം. തിരിച്ചറിയൽ രേഖ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. 510 മെയിൻ സ്ട്രീറ്റിലുള്ള സിറ്റി ഹാളിന്‍റെ രണ്ടാം […]
കേരള നർമ്മവേദി യുഎസ്എയുടെ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ ഒക്ടോബർ 10 ന്

കേരള നർമ്മവേദി യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ എന്ന പേരിൽ ചിരി അരങ്ങ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 10, ശനി ഉച്ചകഴിഞ്ഞ് 3.45 മുതൽ ഹ്യൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്‌നാ ബസാർ ഹാളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളിൽ അനേകം ചിരി അരങ്ങുകൾ നയിച്ചിട്ടുള്ള നർമ്മസാഹിത്യകാരൻ രാജു മൈലപ്ര ചിരിയരങ്ങിൽ പങ്കെടുക്കുമെന്ന് കേരള നർമ്മവേദി യുഎസ് ഭാരവാഹികൾ അറിയിച്ചു. നർമ്മവേദിയുടെ ചിരിയരങ്ങിൽ പങ്കെടുക്കുന്ന ഏവർക്കും നിർദോഷമായ ഫലിതങ്ങൾ പറയാനും അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: എ.സി. […]
സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

വിനോദസഞ്ചാര, ബിസിനസ് വീസകളിൽ (B1/B2) എത്തി നിശ്ചിത കാലാവധിക്കുള്ളിൽ തിരികെ പോകാതെ അമേരിക്കയിൽ തങ്ങുന്നത് തടയാൻ കടുത്ത വ്യവസ്ഥകളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്. 50 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് 10,000 മുതൽ 20,000 യു.എസ് ഡോളർ വരെ (ഏകദേശം 8.3 ലക്ഷം മുതൽ 16.6 ലക്ഷം രൂപ വരെ) സാമ്പത്തിക ഗ്യാരന്‍റി ബോണ്ട് നിർബന്ധമാക്കി പുതുക്കിയ നിബന്ധനകൾ പുറപ്പെടുവിച്ചു. എന്നാൽ, പുതിയ വീസ ബോണ്ട് നയത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ […]
കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഒൻ്റാരിയോ വോണിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി സുഗീഷ് ആണ് മരിച്ചത്. ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു സുഗീഷ്. കീൽ സ്ട്രീറ്റിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നിരുന്ന ഇയാളെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്ന് ടൊറൻ്റോ പൊലീസ് അറിയിച്ചു. സുഗീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശിനി കൊല്ലപ്പെട്ടു. ശനിയാഴ്ച മിസോറിയിൽ നടന്ന വാഹനാപകടത്തിലാണ് മഹാബുബാദ് സ്വദേശി ദരം സുപ്രിയ (31) മരിച്ചത്. മിസോറിയിലെ സെൻ്റ് ലൂയിസിൽ റസ്റ്ററൻ്റ് നടത്തുന്ന സുപ്രിയ ശനിയാഴ്ച സുഹൃത്തിനൊപ്പം കാറിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. സുപ്രിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഫ്റ്റ്‌വെയർ എൻജിനീയറായ സുപ്രിയയുടെ ഭർത്താവ് പി. രഞ്ജിത്തും അമേരിക്കയിലാണുള്ളത്. ഇദ്ദേഹമാണ് സുപ്രിയയുടെ മരണവിവരം ഞായറാഴ്ച രാവിലെ നാട്ടിൽ അറിയിച്ചത്.
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

ജനപ്രിയ ഓൺലൈൻ ഡേറ്റിങ് ആപ്പായ ‘ഗ്രൈൻഡർ’ ദുരുപയോഗം ചെയ്ത് ആളുകളെ അപായപ്പെടുത്തുന്ന കൗമാരക്കാരുടെ സംഘത്തിനെതിരെ മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP. വ്യാജ അക്കൗണ്ടുകൾ വഴി സൗഹൃദം സ്ഥാപിച്ച് നേരിട്ട് കൂടിക്കാഴ്ചയ്ക്കായി ഇരകളെ നിശ്ചിത സ്ഥലങ്ങളിൽ എത്തിച്ച ശേഷം ആക്രമണം നടത്തുകയാണ് ഈ സംഘത്തിന്‍റെ രീതി. 16 നും 20 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുടെ സംഘം ഇരകളെ ക്രൂരമായി മർദ്ദിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി അപരിചിതരുമായി […]
പിയേഴ്സൺ വിമാനത്താവള സ്വർണ്ണക്കവർച്ച: മുഖ്യപ്രതിയെ കാനഡയ്ക്ക് വിട്ടുനൽകുന്നതിൽ നിയമതടസ്സം

ടൊറൻ്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന സ്വർണ്ണക്കവർച്ചക്കേസിലെ മുഖ്യപ്രതി മുൻ എയർ കാനഡ ജീവനക്കാരൻ സിമ്രാൻജിത്ത് സിങ് മുദ്ദാറിനെ നിയമനടപടികൾക്കായി കാനഡയ്ക്ക് വിട്ടുനൽകുന്നതിൽ സങ്കീർണ്ണത തുടരുന്നു. കവർച്ച ചെയ്യപ്പെട്ട ഭീമമായ തുകയും സ്വർണ്ണവും എവിടെയാണെന്ന് കണ്ടെത്തുന്നതിനായി ഇന്ത്യൻ അന്വേഷണ ഏജൻസികൾ മുദ്ദാറിന്‍റെ സാമ്പത്തിക ഇടപാടുകളിൽ നടത്തുന്ന അന്വേഷണമാണ് വിചാരണയ്ക്കായി ഇയാളെ കാനഡയിലെത്തിക്കുന്നതിൽ തടസ്സമായിരിക്കുന്നത്. 20 ദശലക്ഷം കനേഡിയൻ ഡോളറിലധികം മൂല്യമുള്ള സ്വർണ്ണവും ഒപ്പം പണവുമാണ് തട്ടിയെടുത്തത്. 2023 ഏപ്രിലിൽ സ്വിറ്റ്‌സർലൻഡിൽ നിന്ന് എയർ കാനഡ വിമാനത്തിൽ എത്തിച്ച […]
കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

ഒൻ്റാരിയോയിൽ നിന്നുള്ള കാണാതായ എയർ ആംബുലൻസിന്‍റെ അവശിഷ്ടങ്ങൾ അമേരിക്കൻ തീരത്തിന് സമീപം കണ്ടെത്തി. ബോസ്റ്റണിന് തെക്കുകിഴക്കായി ഏകദേശം 150 കിലോമീറ്റർ അകലെയായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അവ കാണാതായ വിമാനത്തിന്‍റെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ചതായി യു.എസ്. കോസ്റ്റ് ഗാർഡ് അറിയിച്ചു. ആകെ 66 മണിക്കൂറോളം നീണ്ട തിരച്ചിലിൽ കോസ്റ്റ് ഗാർഡും മറ്റു ഏജൻസികളും ചേർന്ന് 4,445 മൈൽ (7,154 കിലോമീറ്റർ) വിസ്തൃതിയിലുള്ള പ്രദേശത്ത് പരിശോധന നടത്തിയതായി നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് കമാൻഡറായ റിയർ അഡ്മിറൽ മാത്യു […]