newsroom@amcainnews.com

കാലിഫോർണിയയിൽ സംഗീതനിശയ്ക്കിടെ വെടിവെപ്പ്; 9 പേർക്ക് പരുക്ക്

കാലിഫോർണിയ : സെൻട്രൽ കാലിഫോർണിയയിലെ സ്ട്രാത്ത്മോറിൽ (Strathmore) സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെ 150-ലധികം ആളുകൾ പങ്കെടുത്ത നോർട്ടെനോ ഗ്യാങ് സംഗീതനിശയ്ക്കിടെയായിരുന്നു ആക്രമണം.

പരുക്കേറ്റവരിൽ 26, 19, 22 വയസ്സ് പ്രായമുള്ള മൂന്ന് യുവാക്കളുടെ നില ഗുരുതരമായതിനാൽ ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. മറ്റ് ആറ് പേർക്ക് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെടിയേറ്റിട്ടുണ്ടെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

ഗ്യാങ്ങുകൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് ടുലാരെ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 559-733-6218 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

You might also like

കാലിഫോർണിയ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗിൽ നിന്നും ജീവനുള്ള പാമ്പുകളെ പിടികൂടി

സൈബർ ആക്രമണം: കെപിഎംജി കാനഡ ക്ലയൻ്റുകളുടെ നികുതി രേഖകൾ ചോർന്നു

Tragic Death of Newborn; Woman Arrested for Brutally Beating Baby Soon After Delivery

നവജാത ശിശുവിന്റെ ദാരുണാന്ത്യം; പ്രസവിച്ചയുടൻ ക്രൂരമായി മർദ്ദിച്ച യുവതി അറസ്റ്റിൽ

മിന്നല്‍ പ്രളയത്തില്‍ സൗത്ത് ഫ്ലോറിഡ വെള്ളത്തിനടിയില്‍; റോഡുകളും ഹൈവേകളും അടച്ചു

Cocaine smuggler avoids prison sentence, as judge seeks to keep child out of foster care

മകനെ സംരക്ഷിക്കാൻ കൊക്കെയ്ൻ കടത്തുകാരന് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് കനത്ത പിഴ: കർശന നടപടിയുമായി ഫോർഡ് സർക്കാർ

Top Picks for You
Top Picks for You