newsroom@amcainnews.com

കൗമാരക്കാരുടെ സാമൂഹികമാധ്യമനിരോധനം; ഓസ്‌ട്രേലിയയില്‍ നിയമം പ്രാബല്യത്തില്‍

സാമൂഹികമാധ്യമത്തിൽനിന്ന് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ വിലക്കുന്ന ലോകത്തെ ആദ്യരാജ്യമായി ഓസ്‌ട്രേലിയ. നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽവന്നു. അപടകരമായ ഉള്ളടക്കങ്ങളിൽനിന്ന് രാജ്യത്തെ യുവതലമുറയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു. ഇതോടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, എക്‌സ്, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലെ കൗമാരക്കാരുടെ ലക്ഷക്കണക്കിന് അക്കൗണ്ടുകൾ നിർജീവമായി. നിയമം ലംഘിച്ചാൽ കുട്ടികളോ രക്ഷിതാക്കളോ അല്ല സാമൂഹികമാധ്യമ കമ്പനികൾ 4.95 കോടി ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 295 കോടി രൂപ) വരെ പിഴയടയ്ക്കേണ്ടിവരും.

അതേസമയം, നിരോധനം കുട്ടികളിൽ അതൃപ്തിയും മാനസികപ്രയാസങ്ങളും വർധിപ്പിക്കുമെന്നും ഇന്റർനെറ്റിന്റെ കൂടുതൽ അപകടരമായ മൂലകളിലേക്ക് അവരെ നയിക്കുമെന്നും വിമർശകർ പറയുന്നു. ഒരു വലിയ വിഭാഗത്തെ അപ്പാടെ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കംചെയ്യുന്നതിന് പകരം പ്രശ്നകരമായ ഉള്ളടക്കങ്ങൾ നീക്കംചെയ്യാനാണ് സർക്കാർ ശ്രമിക്കേണ്ടിയിരുന്നതെന്ന് വിമർശകർ പ്രതികരിച്ചു.

You might also like
Teacher Stabbed to Death Inside School: Brutal Murder in Haryana

അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു: ഹരിയാനയിൽ ക്രൂരമായ കൊലപാതകം

IAPC അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിൽ

CUSMA കരാർ പുതുക്കാൻ താത്പര്യമില്ല: നയം വ്യക്തമാക്കി ട്രംപ്

Major Legal Changes in Canada Starting August 2026: 10 Key Reforms Affecting Students and Consumers

കാനഡയിൽ ഓഗസ്റ്റ് 2026 മുതൽ വലിയ നിയമമാറ്റങ്ങൾ: വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന 10 പ്രധാന പരിഷ്കാരങ്ങൾ

Robbery targeting women walking alone to compensate for business losses: Accused in police net

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

‘ഡെസ്റ്റിനേഷൻ കാനഡ’ തലപ്പത്തേക്ക് ജഗ്മീത് സിങ്? കടുത്ത വിമർശനവുമായി പ്രതിപക്ഷം

Top Picks for You
Top Picks for You