newsroom@amcainnews.com

‘ഡെസ്റ്റിനേഷൻ കാനഡ’ തലപ്പത്തേക്ക് ജഗ്മീത് സിങ്? കടുത്ത വിമർശനവുമായി പ്രതിപക്ഷം

കാനഡയുടെ ഔദ്യോഗിക ടൂറിസം ബോർഡായ ‘ഡെസ്റ്റിനേഷൻ കാനഡ’യുടെ തലപ്പത്തേക്ക് എൻഡിപി മുൻ ലീഡർ ജഗ്മീത് സിങിനെ നിയമിക്കുമെന്ന് റിപ്പോർട്ട്. മുൻ സിഇഒ മാർഷ്യ വാൾഡൻ വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹത്തിൻ്റെ പേര് പരിഗണിക്കുന്നത്. എന്നാൽ ജഗ്മീത് സിങിന്‍റെ നിയമനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ട്രൂഡോ സർക്കാരിനു എൻഡിപി നൽകിയ പിന്തുണയ്ക്കുള്ള പ്രതിഫലമാണ് ഈ നിയമനമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

2024-ൽ ട്രൂഡോ സർക്കാരിനുള്ള പിന്തുണ ജഗ്മീത് സിങ് പിൻവലിച്ചിരുന്നെങ്കിലും, തുടർന്നു നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ അദ്ദേഹവും പാർട്ടിയും വൻ തിരിച്ചടി നേരിട്ടിരുന്നു. സ്വന്തം സീറ്റും ഔദ്യോഗിക പാർട്ടി പദവിയും നഷ്ടപ്പെട്ട ജഗ്മീത് സിങിൻ്റെ നിയമനം ടൂറിസം മേഖലയോടുള്ള അവഹേളനമാണെന്ന് കൺസർവേറ്റീവ് ടൂറിസം ക്രിട്ടിക് ടോണി ബാൽഡിനെല്ലി കുറ്റപ്പെടുത്തി. ടൂറിസം രംഗത്ത് യാതൊരു പരിചയവുമില്ലാത്ത ഒരാളെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള ഒരു മാർക്കറ്റിംഗ് സ്ഥാപനത്തിൻ്റെ തലപ്പത്തേക്ക് ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഒരാൾ കടന്നുവരുന്നത് ഗുണകരമാകില്ലെന്നും ടോണി ബാൽഡിനെല്ലിചൂണ്ടിക്കാട്ടി.

You might also like

യു.എ.ഇയിൽ വ്യാജ വണ്ണക്കുറക്കൽ മരുന്നുകൾക്കെതിരെ കർശന നടപടി: 71 സ്രോതസ്സുകൾക്കും 14 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും എതിരെ നിയമനടപടി

ഉഷ്ണതരംഗത്തിൽ ഉരുകി ബ്രിട്ടീഷ് കൊളംബിയ: ജാഗ്രതാ നിർദ്ദേശം

യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയുടെ ചാൻസലേഴ്സ് സ്കോളർഷിപ്പ് സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി

കാനഡ പെൻഷൻ പ്ലാൻ ജൂലൈ 29 ന് അക്കൗണ്ടിലേക്ക്

കാട്ടുതീ പുക പടരുന്നു: കാൽഗറിയിൽ വായുമലിനീകരണം രൂക്ഷം

Anthropic says Claude AI models breached systems of 3 companies during cybersecurity tests

ക്ലോഡ് എഐ മോഡലുകൾ ഉൾപ്പെട്ട മൂന്ന് സംഭവങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആന്ത്രോപിക് തങ്ങളുടെ സൈബർ സുരക്ഷാ വിലയിരുത്തലുകൾ താത്കാലികമായി നിർത്തിവെച്ചു.

Top Picks for You
Top Picks for You