newsroom@amcainnews.com

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

Robbery targeting women walking alone to compensate for business losses: Accused in police net

ബിസിനസിലുണ്ടായ സാമ്പത്തിക നഷ്ടം നികത്താനും പുതിയ സംരംഭം തുടങ്ങാനും പണം കണ്ടെത്താനായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച നടത്തിവന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. നരിക്കുനി ചെമ്പക്കുന്ന് സ്വദേശിയായ പുത്തൻവീട്ടിൽ മണികണ്ഠനെയാണ് (25) പോലീസ് സാഹസികമായി പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി ഐപിഎസിന്റെ മേൽനോട്ടത്തിൽ ക്രൈം സ്ക്വാഡും കുന്ദമംഗലം പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.

കഴിഞ്ഞ മാസം 19-ന് വരറ്റ്യാക്ക് ചേലൂർ തടായി റോഡിലൂടെ നടന്നുപോയ യാത്രക്കാരിയുടെ ഒരു പവന്റെ സ്വർണ്ണമാല ബൈക്കിലെത്തിയ സംഘം കവരുകയായിരുന്നു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായി ഉൾവഴികളിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രതികൾ തങ്ങളുടെ താവളത്തിലെത്തിയത്. എന്നാൽ, ഈ വഴികളിലെ ഇരുനൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതികളെ കൃത്യമായി തിരിച്ചറിയുകയായിരുന്നു. കോഴിക്കോട് റൂറലിലും കുന്ദമംഗലം സ്റ്റേഷൻ പരിധിയിലുമായി സമാനരീതിയിൽ നടന്ന നാലോളം കവർച്ചകൾക്ക് പിന്നിൽ ഈ സംഘമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നു. അന്വേഷണസംഘം അവിടെയെത്തിയെങ്കിലും മണികണ്ഠൻ രഹസ്യമായി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ ക്രൈം സ്ക്വാഡ് കോഴിക്കോട് പാവമണി റോഡിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. കേസിൽ ഒളിവിലുള്ള മുഖ്യപ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. കുന്ദമംഗലം എസ്.ഐ മാത്യു, സിപിഒമാരായ അരുൺ പ്രസാദ്, ശ്രീജിത്ത്, മറ്റ് ക്രൈം സ്ക്വാഡ്-സൈബർ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You might also like
Victim of violent Bridle Path home invasion speaks out, says family is 'traumatized'

ടൊറന്റോയിലെ ബ്രൈഡൽ പാത്തിൽ ക്രൂരമായ ഭവനക്രമണം: കുടുംബം തീരാഭീതിയിലെന്ന് ഗൃഹനാഥൻ

Former Bangladesh Air Force Officer Tahsif Saurie Denies 'RAW' Agent Allegations; Pre-death Podcast Gains Attention

‘റോ’ ഏജന്റ് ആരോപണങ്ങൾ തള്ളി ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ തഹ്സിഫ് സൗരി; മരണത്തിന് മുൻപുള്ള പോഡ്കാസ്റ്റ് ശ്രദ്ധേയമാകുന്നു

Knicks rout Pistons in defensive gem for long-awaited first win of season

വർഷത്തിൽ ആദ്യ ജയം സ്വന്തമാക്കി നിക്സ്; ഡിഫൻസീവ് മികവിൽ പിസ്റ്റൺസിനെ തകർത്തു

DoorDash buys Instacart for $17B in massive food delivery merger

വൻകിട ഭക്ഷ്യവിതരണ ലയനം: ഇൻസ്റ്റാകാർട്ടിനെ 17 ബില്യൺ ഡോളറിന് സ്വന്തമാക്കി ഡോർഡാഷ്

വെർജീനിയയിൽ തകർപ്പൻ വിജയം: ഇന്ത്യന്‍ വംശജൻ സുഹാസ് സുബ്രഹ്മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

എഡ്മിന്‍റനിൽ നിന്ന് 4 പുതിയ വിമാന സർവീസുകൾ ആരംഭിച്ച് പോർട്ടർ എയർലൈൻസ്

Top Picks for You
Top Picks for You