newsroom@amcainnews.com

വിസ്കോണ്‍സെനിൽ വിമാനം തകര്‍ന്ന് ഒരു കുട്ടി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു

യുഎസിലെ വിസ്കോണ്‍സെന്‍ സംസ്ഥാനത്ത് വിമാനം തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി റീഡ്‌സ്ബര്‍ഗിന് സമീപമാണ് അപകടമുണ്ടായത്. വിമാനത്തില്‍ അഞ്ച് മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. വിസ്കോണ്‍സെനിലെ കെനോഷയില്‍ നിന്ന് മെനോമിനിയിലേക്ക്‌ പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈപ്പര്‍ പിഎ-46 വിഭാഗത്തില്‍പ്പെട്ട വിമാനമാണിതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് വിമാനം തകര്‍ന്നുവീണതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരും അടിയന്തര രക്ഷാപ്രവര്‍ത്തന സംഘങ്ങളും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വനമേഖലയിൽ നിന്നും വിമാനം കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സംഭവസ്ഥലത്തുതന്നെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

വിമാനം 24,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ ഐസിങ് അഥവാ വിമാനത്തിന്‍റെ പ്രതലങ്ങളില്‍ മഞ്ഞ് അടിഞ്ഞുകൂടുന്ന സാഹചര്യം പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതായാണ് പ്രാഥമിക വിവരം. തുടര്‍ന്ന് വിമാനം താഴേക്ക് ഇറക്കാന്‍ അനുമതി തേടിയെന്നും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിന്‍റെ (എന്‍ടിഎസ്ബി) പ്രസ്താവനയില്‍ പറയുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കിയതിനു പിന്നാലെ വിമാനം താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. എന്നാല്‍ പെട്ടെന്നു വിമാനവുമായുള്ള ആശയവിനിമയവും നിരീക്ഷണ വിവരങ്ങളും നഷ്ടപ്പെടുകയും ചെയ്തതായി എന്‍ടിഎസ്ബി അറിയിച്ചു. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്‍റെ ആശയവിനിമയ രേഖകളും പ്രദേശത്തെ കാലാവസ്ഥാ സാഹചര്യങ്ങളും അപകടത്തിനു കാരണമായോ എന്നു പരിശോധിച്ചു വരികയാണെന്ന് ഷെരീഫ് ഓഫീസ് വ്യക്തമാക്കി.

You might also like
NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

ലിസ്റ്റീരിയ ബാക്ടീരിയ: കാനഡയിൽ വിവിധ ബ്രാൻഡുകളിലുള്ള ചീസുകൾ തിരിച്ചുവിളിച്ചു

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

Dionne Warwick, 85, cancels Carnegie Hall performance due to severe pain

ടിയോൺ വാർവിക് (85), കഠിനമായ വേദനയെത്തുടർന്ന് കാർണഗീ ഹോൾ പരിപാടി റദ്ദാക്കി

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

Top Picks for You
Top Picks for You