newsroom@amcainnews.com

എഡ്മിന്‍റനിൽ സ്ട്രീറ്റ് റേസിങിനിടെ അപകടം: ഒരാൾ മരിച്ചു, പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാല് പേർക്ക് പരുക്ക്

ആൽബർട്ടയുടെ തലസ്ഥാനമായ എഡ്മിന്‍റനിൽ അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ്റ്റോപ്പിലേക്ക് ഇടിച്ചു കയറി ഒരാൾ മരിക്കുകയും ഒരു കുഞ്ഞ് ഉൾപ്പെടെ നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 8:55 ഓടെ 97 സ്ട്രീറ്റ്, 118 അവന്യൂവിലായിരുന്നു സംഭവം. സ്ട്രീറ്റ് റേസിങിനിടെയുണ്ടായ അപകടമാണിതെന്ന് പൊലീസ് അറിയിച്ചു. 118 അവന്യൂവിൽ നിന്ന് 97-ാം സ്ട്രീറ്റിലൂടെ 2004 മോഡൽ യമഹ YZFR6 മോട്ടോർസൈക്കിളും ബിഎംഡബ്ല്യു (BMW) കാറും തമ്മിൽ മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 120 അവന്യൂവിന് സമീപമെത്തിയപ്പോൾ […]

വിസ്കോണ്‍സെനിൽ വിമാനം തകര്‍ന്ന് ഒരു കുട്ടി ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു

യുഎസിലെ വിസ്കോണ്‍സെന്‍ സംസ്ഥാനത്ത് വിമാനം തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി റീഡ്‌സ്ബര്‍ഗിന് സമീപമാണ് അപകടമുണ്ടായത്. വിമാനത്തില്‍ അഞ്ച് മുതിര്‍ന്നവരും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. വിസ്കോണ്‍സെനിലെ കെനോഷയില്‍ നിന്ന് മെനോമിനിയിലേക്ക്‌ പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈപ്പര്‍ പിഎ-46 വിഭാഗത്തില്‍പ്പെട്ട വിമാനമാണിതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് വിമാനം തകര്‍ന്നുവീണതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥരും അടിയന്തര രക്ഷാപ്രവര്‍ത്തന സംഘങ്ങളും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ […]

ലിസ്റ്റീരിയ ബാക്ടീരിയ: കാനഡയിൽ വിവിധ ബ്രാൻഡുകളിലുള്ള ചീസുകൾ തിരിച്ചുവിളിച്ചു

‘ലിസ്റ്റീരിയ മോണോസൈറ്റോജീൻസ്’ (Listeria monocytogenes) എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന്, വിവിധ ബ്രാൻഡുകളിലുള്ള ചീസുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ‘ഫാം ബോയ്’ (Farm Boy), ‘ലാൻസെസ്റ്റർ’ (L’Ancêtre), ‘ലൈഫ് സ്മാർട്ട്’ (Life Smart) എന്നീ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് വിപണിയിൽ നിന്നും പിൻവലിക്കുന്നതെന്ന് ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA) നടത്തിയ പരിശോധനാ ഫലങ്ങളെത്തുടർന്നാണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ (recall) തീരുമാനിച്ചത്. തിരിച്ചു വിളിച്ച ബ്രാൻഡുകളുടെ ലിസ്റ്റ് : ഈ ഉൽപ്പന്നങ്ങൾ […]

കാനഡ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി മാറും: ആവർത്തിച്ച് ട്രംപ്

കാനഡ ഒടുവിൽ അമേരിക്കയുടെ “51-ാമത് സംസ്ഥാനമായി” മാറുമെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ബുധനാഴ്ച അരിസോന യിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡ യുഎസിനോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും എന്നാൽ ഇനി അതെല്ലാം മാറുമെന്നും ട്രംപ് പറഞ്ഞു. പാൽ ഉൽപ്പന്നങ്ങളുടെ മേൽ കാനഡ ചുമത്തുന്ന തീരുവകൾ, വാഹന നിർമ്മാണ കമ്പനികൾ തങ്ങളുടെ ഫാക്ടറികൾ അമേരിക്കയിലേക്ക് മാറ്റുന്നത്, ലേക്ക് ഒൻ്റാരിയോ (Lake Ontario) ‘ലേക്ക് അമേരിക്ക’ (Lake […]

ജർമ്മനിയിൽ അപ്പാർട്മെൻ്റിൽ തീപിടിത്തം: മൂന്ന് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരുക്ക്

ജർമ്മനിയിലെ ബോഹും നഗരത്തിലെ അപ്പാർട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ മരിച്ചു. ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാം സ്വദേശി നോവ സാബു (23), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സ്റ്റീൻ ജോണി (26) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. സംഭവത്തിൽ ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുള്ള റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബോഹുമിലെ ഹോഫ്‌സ്റ്റഡെ മേഖലയിലെ ബഹുനില പാർപ്പിട കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ടാം […]