newsroom@amcainnews.com

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

The money of expatriates is not reflected in Kerala's development

വിദേശത്തുനിന്ന് പ്രതിവർഷം 2.17 ലക്ഷം കോടി രൂപയോളം പ്രവാസീപണമായി കേരളത്തിലേക്ക് എത്തുന്നുണ്ടെങ്കിലും, സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപത്തിലോ സംരംഭങ്ങളിലോ ഇത് പ്രകടമാകുന്നില്ലെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് ആൻഡ് ടാക്സേഷന്റെ (ഗിഫ്റ്റ്) പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. വലിയ തോതിൽ പണം ഒഴുകിയെത്തുമ്പോഴും പുതിയ നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും ആളുകൾ ബാങ്ക് വായ്പകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

സംസ്ഥാനത്തെ സർക്കാരിന്റെ സാമ്പത്തികനയങ്ങളാണ് നിക്ഷേപങ്ങളുടെയും സംരംഭങ്ങളുടെയും തോത് നിർണയിക്കുന്നതിൽ നിർണായകമാകുന്നത്. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ട നിക്ഷേപങ്ങളിൽ വൻ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അതിൽ ചെറിയൊരു ശതമാനം മാത്രമാണ് യഥാർത്ഥത്തിൽ നടപ്പിലാകുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം പ്രഖ്യാപനങ്ങളും പിന്നീട് ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.

ഈ സാഹചര്യത്തിൽ പദ്ധതികളിലുള്ള സർക്കാരിന്റെ ഇടപെടൽ ശൈലി മാറേണ്ടതുണ്ട്. വ്യവസായ മേഖലയുടെ വികസനത്തിൽ സംസ്ഥാനം പിന്നോട്ടുപോകുന്ന സ്ഥിതിയാണ് ഉള്ളത്. പ്രവാസികളെ കേവലം പണം അയക്കുന്നവരായി കാണാതെ, അവരെ സംരംഭകത്വ നിക്ഷേപ മേഖലയിലേക്ക് ആകർഷിക്കാനുള്ള അനുകൂല സാഹചര്യങ്ങളും സുരക്ഷയും സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ വ്യവസ്ഥകളും നിക്ഷേപകർക്ക് അനുകൂലമായ നടപടികളും ഉണ്ടായാൽ മാത്രമേ പ്രവാസികളുടെ സമ്പത്ത് കേരളത്തിന്റെ യഥാർത്ഥ വികസനത്തിനായി ഉപയോഗിക്കാൻ സാധിക്കൂ.

You might also like
GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

കാനഡയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

കേരള നർമ്മവേദി യുഎസ്എയുടെ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ ഒക്ടോബർ 10 ന്‌

Top Picks for You
Top Picks for You