‘ലിസ്റ്റീരിയ മോണോസൈറ്റോജീൻസ്’ (Listeria monocytogenes) എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന്, വിവിധ ബ്രാൻഡുകളിലുള്ള ചീസുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ‘ഫാം ബോയ്’ (Farm Boy), ‘ലാൻസെസ്റ്റർ’ (L’Ancêtre), ‘ലൈഫ് സ്മാർട്ട്’ (Life Smart) എന്നീ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് വിപണിയിൽ നിന്നും പിൻവലിക്കുന്നതെന്ന് ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) നടത്തിയ പരിശോധനാ ഫലങ്ങളെത്തുടർന്നാണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ (recall) തീരുമാനിച്ചത്.
തിരിച്ചു വിളിച്ച ബ്രാൻഡുകളുടെ ലിസ്റ്റ് :
- Farm Boy Organic Swiss Cheese – 190 g
- Farm Boy Organic Medium Cheddar Cheese – 200 g
- Farm Boy Organic Old Cheddar Cheese – 200 g
- Farm Boy Organic Extra Sharp Cheddar Cheese – 200 g
- Farm Boy Organic 3-Year-Old Cheddar Cheese – 195 g
- L’Ancêtre Organic Swiss Cheese – 200 g
- L’Ancêtre Organic Cheddar Cheese – Shredded Old – 2 kg
- L’Ancêtre Organic Mozza – Cheddar Shredded Cheese Blend – 200 g
- L’Ancêtre Organic Mozzarella Cheese – Shredded Partially Skimmed – 1 kg
- L’Ancêtre Organic Swiss Cheese – Shredded – 1 kg
- L’Ancêtre Organic Cheddar Cheese – Shredded Medium – 2 kg
- Life Smart Organic Part Skim Mozzarella Cheese – 200 g
ഈ ഉൽപ്പന്നങ്ങൾ കഴിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ ആർക്കും അസുഖം ബാധിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഈ ചീസുകൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്നും ഏജൻസി നിർദ്ദേശിച്ചു. ഇവ നശിപ്പിക്കുകയോ അല്ലെങ്കിൽ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണം.
തങ്ങളുടെ കൈവശം ഇത്തരം ഉൽപ്പന്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനും, അവ കഴിക്കുകയോ മറ്റുള്ളവർക്ക് വിളമ്പുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പകരം, ഈ ഉൽപ്പന്നങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.
‘ലിസ്റ്റീരിയ മോണോസൈറ്റോജീൻസ്’ ബാധിച്ച ഭക്ഷണത്തിന് കേടായ ലക്ഷണങ്ങളോ (കാഴ്ചയിലോ ഗന്ധത്തിലോ) ഉണ്ടാകണമെന്നില്ല, എങ്കിലും അവ കഴിക്കുന്നത് അസുഖത്തിന് കാരണമായേക്കാം. ഛർദ്ദി, ഓക്കാനം, വിട്ടുമാറാത്ത പനി, പേശിവേദന, കഠിനമായ തലവേദന, കഴുത്ത് വേദന (കഴുത്ത് അനക്കാൻ ബുദ്ധിമുട്ട്) എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ഈ ബാക്ടീരിയ മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പിൽ പറയുന്നു.







