കാനഡ ഒടുവിൽ അമേരിക്കയുടെ “51-ാമത് സംസ്ഥാനമായി” മാറുമെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ബുധനാഴ്ച അരിസോന യിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡ യുഎസിനോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും എന്നാൽ ഇനി അതെല്ലാം മാറുമെന്നും ട്രംപ് പറഞ്ഞു.
പാൽ ഉൽപ്പന്നങ്ങളുടെ മേൽ കാനഡ ചുമത്തുന്ന തീരുവകൾ, വാഹന നിർമ്മാണ കമ്പനികൾ തങ്ങളുടെ ഫാക്ടറികൾ അമേരിക്കയിലേക്ക് മാറ്റുന്നത്, ലേക്ക് ഒൻ്റാരിയോ (Lake Ontario) ‘ലേക്ക് അമേരിക്ക’ (Lake America) എന്ന് പുനർനാമകരണം ചെയ്യൽ തുടങ്ങിയ വിവിധ വിഷയങ്ങൾ ട്രംപ് പ്രചാരണ റാലിയിൽ പരാമർശിച്ചു. കാനഡ 51-ാമത്തെ സംസ്ഥാനമാകുന്നതാണ് പ്രശ്നങ്ങള് പരിഹരിക്കാനുള്ള ഏക മാര്ഗമെന്നും അദ്ദേഹം പറഞ്ഞു.







