newsroom@amcainnews.com

ജർമ്മനിയിൽ അപ്പാർട്മെൻ്റിൽ തീപിടിത്തം: മൂന്ന് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരുക്ക്

ജർമ്മനിയിലെ ബോഹും നഗരത്തിലെ അപ്പാർട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് യുവതികളടക്കം മൂന്ന് മലയാളികൾ മരിച്ചു. ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാം സ്വദേശി നോവ സാബു (23), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (27), കാലടി സ്വദേശി സ്റ്റീൻ ജോണി (26) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. സംഭവത്തിൽ ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുള്ള റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബോഹുമിലെ ഹോഫ്‌സ്റ്റഡെ മേഖലയിലെ ബഹുനില പാർപ്പിട കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയിലെ അപ്പാർട്ട്മെൻ്റിലാണ് മൂന്ന് മലയാളികളെയും അഗ്നിശമനസേനാംഗങ്ങൾ മരിച്ചനിലയിൽ കണ്ടെത്തിയത്. പുക ശ്വസിച്ച് പരുക്കേറ്റ അഞ്ചുപേരെ ബോഹുമിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പൗരത്വം സ്ഥിരീകരിച്ചിട്ടില്ല.

കോണിപ്പടിയിലൂടെ തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഇതോടെ അപ്പാർട്ട്മെൻ്റുകളിൽ പ്രവേശിക്കാനും മുകളിലത്തെ നിലകളിലെ താമസക്കാരുടെ അടുത്തെത്താനും അഗ്നിശമനസേനയ്ക്ക് ബുദ്ധിമുട്ട് നേരിട്ടു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ആരോ തീ വെച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ തീ മനഃപൂർവം കൊളുത്തിയതാണോ അബദ്ധത്തിൽ ഉണ്ടായതാണോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കട്ടപ്പന ശാന്തിഗ്രാം കൊച്ചേട്ടൽ കെ. പി. സാബു–പി. എൻ. ജ്യോതി ദമ്പതികളുടെ മകളാണ് നോവ സാബു. ജർമ്മനിയിൽ ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന നോവ ജൂലൈ മൂന്നിനാണ് അവിടേക്ക് പോയത്. പിതാവ് സാബു വിരമിച്ച എസ്.ഐയും മാതാവ് ജ്യോതി ചെമ്പകപ്പാറ പി.എച്ച്.സിയിലെ പബ്ലിക് ഹെൽത്ത് നഴ്‌സുമാണ്. ബുധനാഴ്ച വൈകിട്ടാണ് വീട്ടുകാർ വിവരം അറിഞ്ഞത്. ബന്ധുക്കൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ചെമ്മക്കാട് അശ്വതി നിവാസിൽ ജോയിയുടെയും ഷീലാ ജോയിയുടെയും മകളാണ് അഞ്ജലി എസ്. ജോയ്. പിതാവ് കൃഷിവകുപ്പിൽനിന്നും മാതാവ് രജിസ്ട്രേഷൻ വകുപ്പിൽ ഓഫീസ് അസിസ്റ്റൻ്റായും വിരമിച്ചവരാണ്. കഴിഞ്ഞ ജൂലൈയിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് അഞ്ജലി ജർമ്മനിയിലേക്ക് പോയത്. അശ്വനിയാണ് സഹോദരി.

You might also like
Canada's services PMI shows sector shrinking for fourth straight month

കാനഡയുടെ സർവീസ് പി.എം.ഐ തകർച്ചയിൽ: തുടർച്ചയായ നാലാം മാസവും മേഖല ചുരുങ്ങുന്നു

‘Vulnerable’ man mauled to death by tiger after filming himself climbing into enclosure is ID’d

എൻക്ലോഷറിലേക്ക് കയറുന്നതിന്റെ വീഡിയോ ചിത്രീകരിച്ച ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു

Judge orders Trump administration to cancel taxpayer-funded promotional TV ads

നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പ്രചാരണ ടിവി പരസ്യങ്ങൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തോട് ജഡ്ജിയുടെ ഉത്തരവ്

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് ക്നാനായ പള്ളി തിരുനാൾ ഒക്ടോബർ 16 മുതൽ

Top Picks for You
Top Picks for You