newsroom@amcainnews.com

കാലിഫോർണിയ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗിൽ നിന്നും ജീവനുള്ള പാമ്പുകളെ പിടികൂടി

കാലിഫോർണിയ : തെക്കൻ കാലിഫോർണിയയിലെ ഒന്റാറിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ലഗേജിൽ നിന്നും ജീവനുള്ള രണ്ട് പാമ്പുകളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. എക്സ്-റേ പരിശോധനയ്ക്കിടെ കട്ടിയുള്ള കയറുകൾ പോലെ തോന്നിച്ച വസ്തുക്കൾ തുറന്നു പരിശോധിച്ചപ്പോഴാണ് തലയിണ ഉറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ പാമ്പുകളെ കണ്ടെത്തിയത്.

കണ്ടെത്തിയവയിൽ ഒന്ന് വിഷമുള്ള റാറ്റിൽസ്നേക്ക് (Rattlesnake) ആണെന്ന് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ വിമാനത്താവളത്തിലെ പരിശോധനകൾ താൽക്കാലികമായി നിർത്തിവെച്ചു. പാമ്പുകൾ തന്‍റെ വളർത്തുമൃഗങ്ങളാണെന്നും മുൻപും ഇവയോടൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നും യാത്രക്കാരൻ വെളിപ്പെടുത്തി. ക്യാരി-ഓൺ ബാഗുകളിൽ പാമ്പുകളെ കൊണ്ടുപോകാൻ വിമാനക്കമ്പനികൾ അനുവദിക്കാറില്ല. തുടർന്ന് പാമ്പുകളെ യാത്രക്കാരന്‍റെ കൂടെയുണ്ടായിരുന്ന കുടുംബാംഗത്തിന് കൈമാറുകയും, യാത്രക്കാരന് നിശ്ചയിച്ച വിമാനത്തിൽ തന്നെ യാത്ര തുടരാൻ അനുമതി നൽകുകയും ചെയ്തു.

You might also like
Trump administration targets further limits on skilled foreign workers

വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു

PM Carney takes his investment pitch to Francophonie summit in Cambodia

കംബോഡിയയിലെ ഫ്രാങ്കോഫോണി ഉച്ചകോടിയിൽ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് പ്രധാനമന്ത്രി കാർണി

നോർത്ത് ടെക്സസിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മൈക്രോസോഫ്റ്റ് സേവനങ്ങളില്‍ തടസ്സം: വിയ റെയിൽ സർവീസിനെ ബാധിക്കുന്നു

ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്‍റര്‍ പൊതുയോഗം നവംബർ 15-ന്

N.L.’s top-billing doctor faces malpractice lawsuits from 2 former patients

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ പ്രമുഖ നേത്രരോഗവിദഗ്ദ്ധനെതിരെ മുൻ രോഗികളുടെ ചികിത്സാപിഴവ് കേസ്

Top Picks for You
Top Picks for You