newsroom@amcainnews.com

ക്യൂബെക്ക് കുടിയേറ്റം ഇനി “ഈസി”: ജീവിതപങ്കാളികൾക്ക് സ്പെഷ്യൽ ഓപ്പൺ വർക്ക് പെർമിറ്റ്

പ്രവിശ്യയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവരുടെ പങ്കാളികൾക്ക് (Spouses/Common-law partners) പ്രത്യേക വർക്ക് പെർമിറ്റുകൾ അനുവദിക്കുമെന്ന് ക്യൂബെക്ക് സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ യോഗ്യരായ അപേക്ഷകരുടെ പങ്കാളികൾക്ക് സാധാരണയായി ആവശ്യമുള്ള കർശനമായ നിബന്ധനകൾ ഇല്ലാതെ തന്നെ ഓപ്പൺ വർക്ക് പെർമിറ്റ് സ്വന്തമാക്കാൻ സാധിക്കും. ഈ പുതിയ നിയമം ജൂൺ 5 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ തീയതിയിലോ അതിനുശേഷമോ ലഭിക്കുന്ന അപേക്ഷകൾക്കും, നിലവിൽ തീർപ്പാക്കാതെ കിടക്കുന്ന അപേക്ഷകൾക്കും ഈ നിയമം ബാധകമായിരിക്കും. ഈ താൽക്കാലിക നിയമം ഡിസംബർ 31 വരെ നിലവിലുണ്ടാകും.

കാനഡയിൽ ഒരു വർക്ക് പെർമിറ്റ് ലഭിക്കുന്നതിനോ പുതുക്കുന്നതിനോ ആവശ്യമായ കടുത്ത നിയമങ്ങളിൽ നിന്നാണ് പങ്കാളികൾക്ക് ഇളവ് ലഭിക്കുക. മുൻപ് അനുമതിയില്ലാതെ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സാധാരണ ഉണ്ടാകുന്ന വിലക്കുകൾ ഇനി ബാധകമാകില്ല. കൂടാതെ, താൽക്കാലിക താമസ പദവിയിലെ ചില ഗുരുതരമല്ലാത്ത നിയമലംഘനങ്ങളുടെ പേരിൽ അപേക്ഷ നിരസിക്കില്ലെന്നും, കാനഡയ്ക്കുള്ളിൽ നിന്ന് വർക്ക് പെർമിറ്റിനായി അപേക്ഷിക്കുമ്പോൾ പാലിക്കേണ്ട ചില സങ്കീർണ്ണമായ നിബന്ധനകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. നിലവിൽ വിസിറ്റർ അല്ലെങ്കിൽ സ്റ്റുഡൻ്റ് വിസയുള്ളവർക്കും കാലാവധി കഴിഞ്ഞവർക്കും പുതുക്കാൻ ഇതോടെ സാധിക്കും. എന്നാൽ ഇവർ വിസ കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം അപേക്ഷ സമർപ്പിച്ചിരിക്കണം.

അതേസമയം പ്രധാന അപേക്ഷകൻ ക്യൂബെക്കിന്‍റെ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (PSTQ) വഴി സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ ലഭിച്ച ആളായിരിക്കണം. കൂടാതെ അവർ പ്രവിശ്യയിലേക്ക് സ്ഥിരതാമസത്തിനുള്ള അപേക്ഷ (DSP) സമർപ്പിച്ചിട്ടുണ്ടാകണം. ഒപ്പം ഇവർ പ്രധാനമായും മൂന്ന് സാഹചര്യങ്ങളിൽ ഒന്നിൽ ഉൾപ്പെടുന്നവരായിരിക്കണം. അതിൽ ആദ്യത്തേത്, അപേക്ഷകന് ക്യൂബെക്കിലെ ഒരു തൊഴിലുടമയ്ക്ക് കീഴിൽ 2026 ഡിസംബർ 31-നോ അതിന് മുൻപോ കാലാവധി തീരുന്ന വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം, ഒപ്പം ഇത് പുതുക്കാൻ അപേക്ഷിച്ചിട്ടുണ്ടാകണം. അല്ലെങ്കിൽ, നിലവിലെ വിസ കാലാവധി നീട്ടാൻ അപേക്ഷ നൽകി കാനഡയിൽ തുടരാൻ അനുമതിയുള്ളവരും (Maintained status), തുടർന്ന് അതേ തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യാൻ വീണ്ടും അപേക്ഷിച്ചവരും ആയിരിക്കണം. മൂന്നാമത്തെ സാഹചര്യം, ക്യൂബെക്കിലെ തൊഴിലുടമയ്ക്ക് കീഴിലുള്ള വർക്ക് പെർമിറ്റ് 2026 മാർച്ച് 13-നോ അതിന് ശേഷമോ കാലാവധി കഴിഞ്ഞവരും, നിലവിൽ താമസം നീട്ടാനോ പദവി പുനഃസ്ഥാപിക്കാനോ അപേക്ഷിച്ചവരും ആയിരിക്കണം.

You might also like
Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

Measles outbreak intensifies in Malappuram district: Health department steps up preventive measures

മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപനം ശക്തമാകുന്നു: ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

Top Picks for You
Top Picks for You