newsroom@amcainnews.com

കോട്ടയത്ത് കളക്ടറേറ്റിൽ ലഭിച്ച ഭീഷണി സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിൽ പൊലീസ്, പരിശോധന അവസാനിപ്പിച്ചു; പാലക്കാട് കളക്ട്രേറ്റിലും കൊല്ലം കളക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം

കോട്ടയം: കോട്ടയത്ത് കളക്ടറേറ്റിൽ ലഭിച്ച ഭീഷണി സന്ദേശം പുറത്ത്. പഹൽഗാം: അടിയന്തര സുരക്ഷാ ഭീഷണി, ഒഴിപ്പിക്കൽ അത്യാവശ്യം എന്ന തലവാചകത്തിലാണ് ഇമെയിൽ സന്ദേശം എത്തിയത്. തമിഴ്നാട് സ്വദേശികൾക്കെതിരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2 മണിക്ക് ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. rasdam sregit എന്ന വിലാസത്തിൽ നിന്നാണ് ഇമെയിൽ സന്ദേശം എത്തിയത്. എന്നാൽ സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നിലവിൽ പൊലീസ് പരിശോധന അവസാനിപ്പിച്ചു.

പാലക്കാട് കളക്ട്രേറ്റിലും കൊല്ലം കളക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കളക്ടറുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. കൊല്ലം ജില്ലാ കളക്ടറുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴ്നാട്ടിൽ ഒരു മാധ്യമപ്രവർത്തകൻ അറസ്റ്റിലായെന്നും വിട്ടയക്കണമെന്നുമായിരുന്നു ഭീഷണി സന്ദേശത്തിലെ ആവശ്യം. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മെയിൽ ഐഡി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ കളക്ടർക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

You might also like

കാമുകിയെ തടവിലാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച തീവ്രവാദ സംഘടനയുടെ മുൻ കമാൻഡർ പിടിയിൽ

സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും കാനഡയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് മാർക്ക് കാർണി

യുക്രെയ്ൻ യുദ്ധം: റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് കാർണി

എഡ്മിന്‍റനിലെ ഇസ്ലാമിക് ഡേകെയറിന് നേരെ വിദ്വേഷ പരാമർശം: അന്വേഷണം ആരംഭിച്ചു

CUSMA കരാർ റദ്ദാക്കും: ജി7 ഉച്ചകോടിക്കിടെ ഭീഷണിയുമായി ട്രംപ്

ജഫ്രി എപ്സ്റ്റൈൻ ജയിലിൽ വെച്ച് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സെല്ലിൽ നിന്ന് ഒന്നിലധികം തൂക്കുകയറുകൾ കണ്ടെത്തിയതായി റിപ്പോർട്ട്

Top Picks for You
Top Picks for You