newsroom@amcainnews.com

ഒൻ്റാരിയോ സയൻസ് സെന്ററിന് താൽക്കാലിക കേന്ദ്രമില്ല: ഇൻഫ്രാസ്ട്രക്ചർ മന്ത്രി

മേൽക്കൂരയുടെ അറ്റകുറ്റപ്പണി കാരണം ഒരു വർഷം മുമ്പ് അടച്ച ഒൻ്റാരിയോ പ്ലേസിൽ പുതിയ സയൻസ് സെന്റർ നിർമ്മിക്കുന്നതുവരെ താൽക്കാലിക കേന്ദ്രം സ്ഥാപിക്കുന്നതിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഇൻഫ്രാസ്ട്രക്ചർ മന്ത്രി കിംഗ സർമ. 2026 ജനുവരി ഒന്നിന് താൽക്കാലിക കേന്ദ്രം പ്രവർത്തനക്ഷമമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒൻ്റാരിയോ പ്ലേസിലെ പുതിയ കേന്ദ്രം തുറക്കുന്നത് 2028-ൽ നിന്ന് 2029-ലേക്ക് മാറ്റിയിരുന്നു. പുതിയ സയൻസ് സെന്ററിന്റെയും ഒൻ്റാരിയോ പ്ലേസിന്റെയും ഉദ്ഘാടന തീയതിയെക്കുറിച്ച് പ്രീമിയർ ഡഗ് ഫോർഡോ മന്ത്രി സർമയോ വ്യക്തമായ ഉറപ്പ് നൽകിയിട്ടില്ല. 2029-ൽ തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോർഡ് പറഞ്ഞു. അതേസമയം നവീകരിച്ച ഒന്റാരിയോ പ്ലേസിന്റെ അന്തിമ രൂപകൽപ്പനയും ചടങ്ങിൽ പ്രകാശനം ചെയ്തു. ഇതിൽ 40000 കോടി ഡോളർ ചെലവിൽ നിർമ്മിക്കുന്ന അഞ്ച് നിലകളുള്ള പാർക്കിങ് ഗാരേജും ഉൾപ്പെടുന്നു. ഇത് പ്രതിവർഷം കുറഞ്ഞത് 6 കോടി ഡോളർ വരുമാനം നൽകുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് അഭിപ്രായപ്പെട്ടു. യൂറോപ്യൻ കമ്പനിയായ തെർമേ നിർമ്മിക്കുന്ന സ്പാ, വാട്ടർപാർക്ക് എന്നിവയ്ക്കായി 1,600 പാർക്കിങ് സ്ഥലങ്ങളുണ്ടാകും.

You might also like

ഒക്ലഹോമ തടാകക്കരയിലെ വെടിവെപ്പ്: പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കാം; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

കാനഡയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ പരിശീലന കേന്ദ്രം വരുന്നു: ഫുട്ബോൾ പ്രേമികൾക്ക് ആവേശം

പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

കാനഡയിൽ പട്ടിണി കൂടുന്നു; ജീവിതച്ചെലവിൽ ശ്വാസംമുട്ടി ജനങ്ങൾ: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

വോട്ടർ പട്ടിക ചോർച്ച: ആൽബർട്ടയിൽ നിയമപരിഷ്കാരത്തിനൊരുങ്ങി ഡാനിയേൽ സ്മിത്ത്

ടൊറന്റോയിൽ ലിജിയണയർ ഡിസീസ് സ്ഥിരീകരിച്ചു; ഒൻപത് പേർ ചികിത്സയിൽ

Top Picks for You
Top Picks for You