newsroom@amcainnews.com

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ 2,197 പേര്‍ അറസ്റ്റിലായി. ന്യൂയോര്‍ക്ക് സിറ്റി, ലോങ് ഐലന്‍ഡ്, ഹഡ്‌സണ്‍ വാലി, മറ്റ് വടക്കന്‍ കൗണ്ടികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

എന്നാല്‍ പ്രാദേശിക നിയമപാലകരും ഐസിഇ (ICE) ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണത്തിന് ന്യൂയോര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിഷയം ഫെഡറല്‍ കോടതിയിലേക്ക് നീങ്ങി. ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി സ്വമേധയാ സഹകരിക്കുന്നതില്‍ നിന്ന് തടയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി 15 കൗണ്ടി ഷെരിഫുമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഈ സംഭവവികാസങ്ങളോടെ ന്യൂയോര്‍ക്കിലെ കുടിയേറ്റ നിയന്ത്രണം രണ്ട് മുന്‍നിര പോരാട്ടങ്ങളായി മാറിയിരിക്കുകയാണ്. ഒന്ന് ഫെഡറല്‍ തലത്തിലുള്ള പരിശോധനകളാണെങ്കില്‍, മറ്റൊന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെരിഫുമാരുടെ മേല്‍ ആല്‍ബണി സര്‍ക്കാരിന് എത്രത്തോളം നിയന്ത്രണം ചെലുത്താനാകും എന്ന് പരിശോധിക്കുന്ന നിയമപോരാട്ടവുമാണ്.

You might also like

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

9/11 Disaster: Authorities Covered Up Air Pollution Truth; Shocking Records Released

9/11 ദുരന്തം: വായു മലിനീകരണ സത്യം അധികാരികൾ മൂടിവച്ചു; ഞെട്ടിക്കുന്ന രേഖകൾ പുറത്ത്

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Alberta business leaders warn separation could turn economic frustration into years of uncertainty

അൽബർട്ടയുടെ സ്വാതന്ത്ര്യപ്രഖ്യാപനം വർഷങ്ങളോളം നീളുന്ന സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമാകും: വ്യവസായ പ്രമുഖരുടെ മുന്നറിയിപ്പ്

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന്

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You