newsroom@amcainnews.com

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

Security concerns or IPO goals? New controversies in the AI sector and Trump's stance

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയും സുരക്ഷാ ആശങ്കകളും ശക്തമാകുന്നതിനിടയിൽ, ഓപ്പൺ എഐയുടെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) ഈ വർഷം ഉണ്ടാകില്ലെന്ന് സിഇഒ സാം ആൾട്ട്മാൻ വ്യക്തമാക്കിയിട്ടുണ്ട്. ആന്ത്രോപിക് സിഇഒ ദാരിയോ അമോഡേ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നും എഐ ഗവേഷണ വേഗത കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നതാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇലോൺ മസ്ക്, ഡെമിസ് ഹസാബിസ്, റിഷി സുനക്, ബരാക് ഒബാമ തുടങ്ങിയ പ്രമുഖർ ദാരിയോയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, 2030-ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന മുൻ ആന്ത്രോപിക് ഗവേഷകൻ ജേക്കബ് കോക്സന്റെ മുന്നറിയിപ്പും ഈ ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

എന്നാൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ആവശ്യങ്ങളെ തള്ളിക്കളയുകയാണുണ്ടായത്. ചൈനയെ പിന്തടികൊണ്ട് എഐ മേഖലയിൽ അമേരിക്കൻ മേധാവിത്വം തുടരണമെന്നാണ് ട്രംപിന്റെ നിലപാട്. മറുവശത്ത്, ഈ മെല്ലെപ്പോക്ക് ആഹ്വാനത്തിന് പിന്നിൽ സുരക്ഷാ ആശങ്കകൾ മാത്രമല്ല ഉള്ളതെന്നും, വർദ്ധിച്ചുവരുന്ന ചെലവും കമ്പനികളുടെ സാമ്പത്തിക നഷ്ടവുമാണ് ഐപിഒ അടുത്ത വർഷത്തേക്ക് നീട്ടാൻ കാരണമെന്നും ഗവേഷകർ വിലയിരുത്തുന്നു. ആന്ത്രോപിക്കും ഓപ്പൺ എഐയും വൻ നഷ്ടത്തിലാണെന്നും, എഐ മോഡലുകളുടെ പരിശീലനച്ചെലവ് കുറയ്ക്കാനും വരാനിരിക്കുന്ന ഐപിഒ ലക്ഷ്യമിട്ടുമാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നുമാണ് ഡോ. എലി ഡേവിഡ് അടക്കമുള്ളവരുടെ ആരോപണം. എങ്കിലും, ഗവേഷണ വേഗത കുറയ്ക്കുന്നത് ചൈനയ്ക്ക് മുൻതൂക്കം നൽകുമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.

You might also like
H1B and H4 Visa Rules in the US and New Challenges Faced by Indian Professionals

സ്വപ്നങ്ങൾക്ക് തടയിട്ട് യു.എസ് വിസ നിയന്ത്രണങ്ങൾ: എച്ച്1ബി, എച്ച്4 നിയമമാറ്റങ്ങളിൽ ആശങ്കയോടെ ഇന്ത്യൻ പ്രൊഫഷണലുകൾ

One killed after out-of-control Tesla smashes into NYC scaffolding

ഒരു നിയന്ത്രണവുമില്ലാതെ വന്ന ടെസ്‌ല കാർ ന്യൂയോർക്കിലെ സ്കാർഫോൾഡിംഗിലേക്ക് ഇടിച്ചുകയറി ഒരാൾ കൊല്ലപ്പെട്ടു

കാനഡയിൽ കുട്ടികൾക്കെതിരായ ഓൺലൈൻ ചൂഷണം വർധിക്കുന്നു: റിപ്പോർട്ട്

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

വ്യാപാരയുദ്ധത്തിൽ പ്രതിഷേധം: ബിസിയിലെ പൊതു ശൗചാലയത്തിന് ട്രംപിൻ്റെ പേര്

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Top Picks for You
Top Picks for You