newsroom@amcainnews.com

നൊബേൽ സമ്മാനം ട്രംപ് ഉൾപ്പെടെയുള്ളവർക്ക് സമർപ്പിക്കുന്നു; ഞങ്ങൾ വിജയത്തിന്റെ പടിവാതിലിൽ, പോരാട്ടത്തിനുള്ള അംഗീകാരമെന്ന് മരിയ കൊറിന മചാഡോ

വാഷിങ്ടൻ: തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർക്ക് സമർപ്പിക്കുന്നതായി വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ. സ്വാതന്ത്ര്യം നേടാനുള്ള എല്ലാ വെനസ്വേലക്കാരുടെയും പോരാട്ടത്തിനുള്ള ഈ അംഗീകാരം ദൗത്യം പൂർത്തിയാക്കാൻ ഒരു പ്രചോദനമാണെന്ന് മരിയ കൊറിന മചാഡോ എക്സിൽ കുറിച്ചു.

‘‘ഞങ്ങൾ വിജയത്തിന്റെ പടിവാതിലിലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും നേടുന്നതിനുള്ള ഞങ്ങളുടെ പ്രധാന സഖ്യകക്ഷികളായി പ്രസിഡന്റ് ട്രംപ്, യുഎസിലെ ജനങ്ങൾ, ലാറ്റിനമേരിക്കൻ ജനതകൾ, ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾ എന്നിവരെ ഞങ്ങൾ കരുതുന്നു. ഈ സമ്മാനം ദുരിതമനുഭവിക്കുന്ന വെനസ്വേലൻ ജനതയ്ക്കും ഞങ്ങളുടെ ലക്ഷ്യത്തിനു നിർണായകമായ പിന്തുണ നൽകിയ പ്രസിഡന്റ് ട്രംപിനും സമർപ്പിക്കുന്നു’’– മരിയ കൊറിന മചാഡോ എക്സിൽ കുറിച്ചു.

വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിലും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് നൊബേൽ പുരസ്കാരം. ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്.

വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മച്ചാഡോ 2002ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മച്ചാഡോ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2012ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

You might also like
‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Top Picks for You
Top Picks for You