യുഎസിലെ സൈന്യത്തിന്റെ സ്ഫോടകവസ്തു നിർമാണ കേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധി മരണം, ചിലരെ കാണാതായി

ടെനിസി: സൈന്യത്തിന്റെ സ്ഫോടകവസ്തു നിർമാണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും ചിലരെ കാണാതാവുകയും ചെയ്തു. നാഷ്‌വില്ലിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഹിക്ക്‌മാനിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. പ്രദേശമാകെ കത്തികരിഞ്ഞ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കെട്ടിടത്തിന് കാര്യമായ കേടുപാടു സംഭവിച്ചു. രക്ഷാപ്രവർത്തനം നടക്കുകയാണ്. സ്ഫോടനങ്ങൾ തുടരുന്നതിനാൽ സ്ഥലത്തേക്ക് പ്രവേശിക്കാൻ തടസ്സങ്ങൾ നേരിടുന്നതായി രക്ഷാപ്രവർത്തകർ എഎഫ്പിയോട് പറഞ്ഞു. വലിയ ശബ്ദം കേട്ടതായി പരിസരവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. നാഷ്‌വില്ലിൽ നിന്ന് ഏകദേശം […]
നൊബേൽ സമ്മാനം ട്രംപ് ഉൾപ്പെടെയുള്ളവർക്ക് സമർപ്പിക്കുന്നു; ഞങ്ങൾ വിജയത്തിന്റെ പടിവാതിലിൽ, പോരാട്ടത്തിനുള്ള അംഗീകാരമെന്ന് മരിയ കൊറിന മചാഡോ

വാഷിങ്ടൻ: തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർക്ക് സമർപ്പിക്കുന്നതായി വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ. സ്വാതന്ത്ര്യം നേടാനുള്ള എല്ലാ വെനസ്വേലക്കാരുടെയും പോരാട്ടത്തിനുള്ള ഈ അംഗീകാരം ദൗത്യം പൂർത്തിയാക്കാൻ ഒരു പ്രചോദനമാണെന്ന് മരിയ കൊറിന മചാഡോ എക്സിൽ കുറിച്ചു. ‘‘ഞങ്ങൾ വിജയത്തിന്റെ പടിവാതിലിലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും നേടുന്നതിനുള്ള ഞങ്ങളുടെ പ്രധാന സഖ്യകക്ഷികളായി പ്രസിഡന്റ് ട്രംപ്, യുഎസിലെ ജനങ്ങൾ, ലാറ്റിനമേരിക്കൻ ജനതകൾ, ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾ എന്നിവരെ ഞങ്ങൾ കരുതുന്നു. […]
ഷോർട്ട് സർക്യൂട്ടിന് സാധ്യത; കാനഡയിൽ ആയിരക്കണക്കിന് സാന്റ ഫെ എസ്‌യുവികൾ ഹ്യുണ്ടായി തിരിച്ചുവിളിച്ചു

ഓട്ടവ: സ്റ്റാർട്ടർ മോട്ടോറിലെ ടെർമിനൽ കവറിലെ തകരാറ് കാരണം, ഷോർട്ട് സർക്യൂട്ടിന് സാധ്യതയുള്ളതിനാൽ കാനഡയിൽ ആയിരക്കണക്കിന് സാന്റ ഫെ എസ്‌യുവികൾ ഹ്യുണ്ടായി തിരിച്ചുവിളിച്ചു. ട്രാൻസ്‌പോർട്ട് കാനഡ പറയുന്നതനുസരിച്ച് , 2024 ലും 2025 ലും നിർമ്മിച്ച 13,153 ഹ്യുണ്ടായി സാന്താ ഫെ മോഡലുകളാണ് തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ചില വാഹനങ്ങളിൽ, സ്റ്റാർട്ടർ മോട്ടോറിന്റെ ടെർമിനൽ കവർ ശരിയായി ഇൻസ്റ്റാൾ ചെയ്തിട്ടിണ്ടാവില്ല. തൽഫലമായി, ഷോർട്ട് സർക്യൂട്ട് ഉണ്ടാകാമെന്ന് ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. കഴിഞ്ഞയാഴ്ച അമേരിക്കയിലും സമാനമായ തിരിച്ചുവിളി പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ […]
യുക്രെയ്ന്റെ ഊർജ കേന്ദ്രങ്ങളിൽ റഷ്യൻ ആക്രമണം; തലസ്ഥാനം ഇരുട്ടിൽ, ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണം

കീവ്: ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്ന്റെ ഊർജ കേന്ദ്രങ്ങളിൽ റഷ്യ ശക്തമായ ആക്രമണം നടത്തിയതിനെ തുടർന്ന് തലസ്ഥാനമായ കീവിന്റെ വലിയൊരു ഭാഗം ഇരുട്ടിലായി. വൈദ്യുതിയും വെള്ളവും മുടങ്ങി. ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന മെട്രോയുടെ പ്രവർത്തനം നിലച്ചു. ശൈത്യകാലം അടുത്തതോടെ, ഊർജ സംവിധാനത്തെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണത്തിൽ 9 മേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു. രാജ്യത്തുടനീളം 8,54,000 ഉപഭോക്താക്കൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണിതെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു. തെക്ക്-കിഴക്കൻ യുക്രെയ്‌നിൽ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ […]
ഓട്ടോമാറ്റിക് ടാക്സ് ഫയലിങ്, നാഷണൽ സ്കൂൾ ഫുഡ് പ്രോഗ്രാം, കാനഡ സ്‌ട്രോങ് പാസ്… കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസമേകുന്ന പദ്ധതികളുമായി കാർണി സർക്കാർ

ഓട്ടവ: കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസമേകുന്ന പദ്ധതികളുമായി കാർണി സർക്കാർ. ഓട്ടോമാറ്റിക് ടാക്സ് ഫയലിങ്, നാഷണൽ സ്കൂൾ ഫുഡ് പ്രോഗ്രാം, കാനഡ സ്‌ട്രോങ് പാസ് തുടങ്ങിയ പദ്ധതികൾ നവംബർ 4ന് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. കൂടുതൽ താഴ്ന്ന വരുമാനക്കാർക്ക് ആനുകൂല്യ പദ്ധതികൾ ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ 2027 ൽ (2026 ലെ നികുതി വർഷത്തിൽ) ഏകദേശം പത്ത് ലക്ഷം കനേഡിയൻ പൗരന്മാർക്ക് ഓട്ടോമാറ്റിക് ടാക്സ് ഫയലിങ് ആരംഭിക്കുമെന്ന് 2028 ഓടെ ഈ സംഖ്യ […]
പലതവണ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടിട്ടും, കുറ്റക്കാരായ മന്ത്രിമാരെയോ ഡ്രൈവർമാരെയുടെയോ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാക്കാതെ ഒൻ്റാരിയോ സർക്കാർ

ഒൻ്റാരിയോ: ഒൻ്റാരിയോ മന്ത്രിസഭയിലെ അംഗങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പലതവണ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടിട്ടും, കുറ്റക്കാരായ മന്ത്രിമാരെയോ ഡ്രൈവർമാരെയുടേയോ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാക്കാതെ സർക്കാർ. വ്യക്തിഗത സ്വകാര്യതയുടെയും ജീവനക്കാരുടെ സുരക്ഷയുടെയും ആരോഗ്യത്തിൻ്റെയും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിവരങ്ങൾ മറച്ചു വെക്കുന്നത്.ഗ്ലോബൽ ന്യൂസിന് ലഭിച്ച രേഖകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മന്ത്രിമാരുടെ ഉപയോഗത്തിനായി അനുവദിച്ച വാഹനങ്ങൾ ഓട്ടോമേറ്റഡ് സ്പീഡ് ക്യാമറകളിൽ 23 തവണ കുടുങ്ങിയിട്ടുണ്ട്. ഇതിൽ ഒരു വാഹനം 40 കി.മീ മണിക്കൂർ വേഗത പരിധിയുള്ള സ്ഥലത്ത് 70 […]
മതചിഹ്നങ്ങൾ ധരിച്ചതിൻ്റെ പേരിൽ സിഖ് വിദ്യാർഥിക്ക് കോൺവക്കേഷൻ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതായി പരാതി

മതചിഹ്നങ്ങൾ ധരിച്ചതിൻ്റെ പേരിൽ സിഖ് വിദ്യാർഥിക്ക് കോൺവക്കേഷൻ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതായി പരാതി. സിഖ് വിദ്യാർത്ഥിയായ ഹർവിന്ദർ സിംഗിന്, താൻ ധരിച്ചിരുന്ന കൃപാൺ (മതപരമായ ചടങ്ങിന്റെ ഭാഗമായ വാൾ) കാരണം ഡർഹാം കോളേജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. ജൂൺ 18-ന് കാമ്പസിന് പുറത്ത് ഓഷാവായിലെ ട്രിബ്യൂട്ട് കമ്മ്യൂണിറ്റീസ് സെൻ്ററിൽ വെച്ചായിരുന്നു ചടങ്ങ്. സുരക്ഷാ ഉദ്യോഗസ്ഥർ മൂർച്ചയുള്ള വസ്തു എന്നാരോപിച്ചാണ് കൃപാൺ കൈവശം വച്ച് കോൺവക്കേഷൻ ചടങ്ങിലേക്ക് അനുമതി നിഷേധിച്ചത്. താൻ എപ്പോഴും ധരിക്കുന്നൊരു മതചിഹ്നമാണെന്ന് […]
കാനഡയും ജന്മാവകാശ പൗരത്വം നിയമ ഭേദഗതിക്ക് ഒരുങ്ങുന്നു? താൽക്കാലിക താമസക്കാരുടെ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നൽകുന്നത് അവസാനിപ്പിക്കാനുള്ള നീക്കവുമായി കൺസർവേറ്റീവ് പാർട്ടി

ഓട്ടവ: കാനഡയിലെ താൽക്കാലിക താമസക്കാരുടെ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നൽകുന്നത് അവസാനിപ്പിക്കാനുള്ള നീക്കവുമായി കനേഡിയൻ കൺസർവേറ്റീവ് പാർട്ടി. പൗരത്വ നിയമത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ബിൽ സി 3യിൽ ഭേദഗതിക്കായി കൺസർവേറ്റീവ് എം.പി. മിഷേൽ റെംപെൽ ഗാർണർ നിർദ്ദേശം മുന്നോട്ട് വെച്ചു. കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും കനേഡിയൻ പൗരനോ സ്ഥിര താമസക്കാരനോ മാത്രമേ കുട്ടികൾക്ക് ഓട്ടോമാറ്റിക് പൗരത്വം ലഭിക്കാവൂ എന്നാണ് മിഷേൽ മുന്നോട്ടു വച്ച നിർദ്ദേശം. ഇപ്പോഴത്തെ നിയമമനുസരിച്ച്, മാതാപിതാക്കളുടെ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ കാനഡയിൽ ജനിക്കുന്ന ആർക്കും […]
ജീവനക്കാരുടെ കുറവ്; ക്യൂബക്കിൽ ഹൃദയ ശസ്ത്രക്രിയകൾ വൈകുന്നു, ഒന്നര വർഷത്തിനിടെ ശസ്ത്രക്രിയ കാത്തിരുന്നവരിൽ 80 പേർ മരിച്ചു; മുന്നറിയിപ്പ് നൽകി ഡോക്ടർമാർ

ക്യൂബക്ക്: ജീവനക്കാരുടെ കുറവിനെത്തുടർന്ന് ക്യൂബക്കിൽ ഹൃദയ ശസ്ത്രക്രിയകൾ വൈകുകയും രോഗികളുടെ മരണം സംഭവിക്കുകയും ചെയ്യുന്നതായി കാർഡിയോളജിസ്റ്റുകളുടെയും ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെയും മുന്നറിയിപ്പ്. ശസ്ത്രക്രിയ സമയത്ത് ഹാർട്ട് – ലംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്ന വിദഗ്ധരായ പെർഫ്യൂഷനിസ്റ്റുകളുടെ കുറവാണ് പ്രധാന പ്രശ്നമെന്ന് അവർ പറയുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ശസ്ത്രക്രിയ കാത്തിരുന്നവരിൽ ഏകദേശം 80 പേർ മരിച്ചതായി ക്യൂബെക്ക് അസോസിയേഷൻ ഓഫ് കാർഡിയോളജിസ്റ്റ് പ്രസിഡൻ്റ് ഡേ. ബെർണാഡ് കാൻ്റീൻ പറഞ്ഞു. ക്യൂബെക്കിലെ 92 പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ 70 എണ്ണം മാത്രമാണ് […]
നൊബേൽ കമ്മിറ്റി സമാധാനത്തേക്കാൾ രാഷ്ട്രീയത്തെ പരിഗണിച്ചു; ട്രംപിന് നൊബേൽ സമ്മാനം നൽകാത്തതിൽ വിമർശനവുമായി വൈറ്റ്ഹൗസ്

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം നൽകാത്തതിൽ വിമർശനവുമായി വൈറ്റ്ഹൗസ്. നൊബേൽ കമ്മിറ്റി സമാധാനത്തേക്കാൾ രാഷ്ട്രീയത്തെ പരിഗണിച്ചതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. യുദ്ധങ്ങൾ അവസാനിപ്പിക്കാനും ജീവനുകൾ രക്ഷിക്കാനും ഡോണൾഡ് ട്രംപ് സമാധാന കരാറുകളുമായി മുന്നോട്ടുപോകും. മനുഷ്യത്വമുള്ള വ്യക്തിയാണ് ട്രംപെന്നും വക്താവ് പറഞ്ഞു. തനിക്കു നൊബേൽ സമ്മാനത്തിന് അർഹതയുണ്ടെന്നും, 7 യുദ്ധങ്ങളാണ് അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ‘‘എല്ലാവരും പറയുന്നു എനിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്ന്’’– കഴിഞ്ഞ മാസം അവസാനം യുഎൻ പ്രതിനിധികളോടായി അമേരിക്കൻ […]