newsroom@amcainnews.com

തയ്‌വാനിൽ വൻ ഭൂചലനം; 7.0 തീവ്രത രേഖപ്പെടുത്തി

തായ്പേയ്: തയ്‌വാനിൽ വൻ ഭൂചലനമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്ന് ദേശീയ അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.

തയ്‌വാന്റെ തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂരമ്പം സാരമായി ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ചയുണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ഈ ആഴ്ചയുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണിത്. ഭൂകമ്പ സാധ്യത കൂടുതലായ പ്രദേശങ്ങളിലൊന്നാണ് തയ്‌വാൻ. 2016-ൽ തെക്കൻ തയ്‌വാനിലുണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. 999-ൽ 7.3 തീവ്രത രേഖപ്പെടുത്തിയ ദുരന്തത്തിൽ 2000-ത്തിലധികം പേർക്കും ജീവൻ നഷ്ടമായി.

You might also like

കഥകളിലെ വിസ്മയ വിമാനം യാഥാർത്ഥ്യമാക്കി അരുൺ; രാജ്യത്തെ ഏക ആംഫിബിയൻ സീപ്ലെയ്ൻ പൈലറ്റായ നെടുങ്കുന്നം സ്വദേശിയുടെ അപൂർവ നേട്ടം

അമിതവണ്ണമുള്ളവർക്ക് ആശ്വാസം: പുതിയ മരുന്നിന് അംഗീകാരം

ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ച് SIMAA കരാട്ടെ എഡ്മിന്‍റൻ

പുതിയ കാനഡ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് ജൂൺ 26 ന് അക്കൗണ്ടിലേക്ക്

വിനോദസഞ്ചാരികളെ ആകർഷിച്ച് പായൽ നിറഞ്ഞ റിഫ്ലക്റ്റിംഗ് പൂൾ; ട്രംപിന്റെ നവീകരണ പദ്ധതി പാളി

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

Top Picks for You
Top Picks for You