newsroom@amcainnews.com

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് ഏകദേശം 60.5 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. മിഷിഗണിലെ ബ്ലൂ വാട്ടർ ബ്രിജ് അതിർത്തി ചെക്ക്‌പോസ്റ്റിൽ ജൂൺ 11-ന് പുലർച്ചെ നടന്ന പരിശോധനയിൽ ചന്ദൻ ടയാൽ (27) ആണ് അറസ്റ്റിലായത്.

പരിശോധനയ്ക്കിടെ പെട്ടികളിൽ വിസ്കോൺസിനിൽ നിന്ന് കാനഡയിലെ ബ്രാംപ്ടണിലേക്ക് കൊണ്ടുപോകുന്ന മരപ്പലകകളും ചീസ് പൗഡറുമാണെന്ന് ചന്ദൻ ടയാൽ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ വിശദമായ പരിശോധനയിൽ പെട്ടികൾക്കുള്ളിൽ വാക്വം-സീൽ ചെയ്ത് പൊതിഞ്ഞ 55 കൊക്കെയ്ൻ പാക്കറ്റുകൾ കണ്ടെത്തി. ആദ്യ പെട്ടിയിൽ ഏകദേശം 27.47 കിലോഗ്രാം ഭാരമുള്ള 25 പാക്കറ്റുകളും, രണ്ടാമത്തെ പെട്ടിയിൽ 33.03 കിലോഗ്രാം ഭാരമുള്ള 30 പാക്കറ്റുകളും കണ്ടെത്തി. ചന്ദൻ ടയാലിനെ റിമാൻഡ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു.

You might also like

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

Top Picks for You
Top Picks for You