newsroom@amcainnews.com

വൈദ്യുതി നിരക്ക് വർധിപ്പിച്ച് മാനിറ്റോബ: നാളെ മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ

മാനിറ്റോബയിൽ കടുത്ത വരൾച്ചയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി നിരക്കിൽ ജനുവരി 1 മുതൽ 4% വർധന വരുത്താൻ ഉത്തരവിട്ട് പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ്. 3.5% വർധനയാണ് മാനിറ്റോബ ഹൈഡ്രോ ആവശ്യപ്പെട്ടതെങ്കിലും, നിലവിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് അധികൃതർ പരമാവധി വർധന അനുവദിക്കുകയായിരുന്നു. കഴിഞ്ഞ 112 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുമൂലം ഈ സാമ്പത്തിക വർഷം ഏകദേശം 40.9 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വൈദ്യുതി നിരക്ക് വർധന ശരാശരി വീടുകൾക്ക് പ്രതിവർഷം 50 ഡോളർ മുതൽ 96 ഡോളർ വരെ അധിക ബാധ്യതയുണ്ടാക്കുമെന്ന് ഹൈഡ്രോ വക്താവ് അറിയിച്ചു. പഴയ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും ശൈത്യകാലത്തെ വൈദ്യുതി ക്ഷാമം ഒഴിവാക്കാനും അടുത്ത 20 വർഷത്തിനുള്ളിൽ 3100 കോടി ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു. മുൻപ് സർക്കാർ പ്രഖ്യാപിച്ച ‘നിരക്ക് മരവിപ്പിക്കൽ’ തീരുമാനം കമ്പനിയുടെ കടബാധ്യത വർധിപ്പിച്ചുവെന്ന് പ്രതിപക്ഷം വിമർശിച്ചു. എന്നാൽ, ഹൈഡ്രോയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ വർധന അനിവാര്യമാണെന്നാണ് സർക്കാർ പ്രതികരിച്ചു.

You might also like

ഗിന്നസ് റെക്കോർഡ് നേടിയ 5 കോടിയുടെ അത്ഭുത മോതിരം ആലപ്പുഴയിൽ; കാണാൻ വൻ ജനത്തിരക്ക്

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

പിതൃദിനത്തിൽ മൂവായിരത്തോളം പിതാക്കന്മാർക്ക് ആദരമൊരുക്കി നോർത്ത് ടെക്സാസ് പള്ളിയും മാർക്ക് ക്യൂബന്റെ സന്നദ്ധ സംഘടനയും

ബാറ്ററി സാങ്കേതികവിദ്യയിലെ രഹസ്യ വിപ്ലവം: 3-ഡി പ്രിന്റിംഗ്

ഫിഫ ലോകകപ്പ് വേദികൾക്ക് സമീപം ഡ്രോൺ പറത്തി; ടൊറന്റോയിൽ ഒരാൾ കൂടി പിടിയിൽ, വിട്ടുവീഴ്ചയില്ലെന്ന് പോലീസ്

കാനഡയിൽ വാഹന തൊഴിലാളികളുടെ കരാർ ചർച്ചകൾക്ക് തുടക്കം: ആദ്യ ചർച്ച ഫോർഡ് മോട്ടോർ കമ്പനിയുമായി

Top Picks for You
Top Picks for You