newsroom@amcainnews.com

ലാൻഡിങ് ഗിയർ തകരാർ; ടെക്സസിൽ വ്യോമസേന പരിശീലന വിമാനം തകർന്നു, പൈലറ്റുമാർ രക്ഷപ്പെട്ടു

സാങ്കേതിക തകരാറിനെ തുടർന്ന് ടെക്സസിലുള്ള സെഗ്വിൻ നഗരത്തിന് സമീപം യുഎസ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടു. ജോയിൻ്റ് ബേസ് സാൻ ആന്‍റണിയോയിലെ 12-ാം ഫ്ലയിങ് ട്രെയിനിങ് വിങിൽപ്പെട്ട ‘T-6A ടെക്സാൻ II’ (T-6A Texan II) വിമാനമാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കൻ വ്യോമസേനയിലെയും നാവികസേനയിലെയും പൈലറ്റുമാർക്ക് പ്രാഥമിക വിമാന പരിശീലനം നൽകുന്നതിനായി ഉപയോഗിക്കുന്ന രണ്ട് സീറ്റുകളുള്ള സിംഗിൾ എഞ്ചിൻ വിമാനമാണ് T-6A ടെക്സാൻ II. അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം 5:51-ഓടെയാണ് സംഭവം. വിമാനത്തിന്‍റെ ലാൻ്റിങ് ഗിയറിൽ തകരാർ രേഖപ്പെടുത്തിയതിനെ തുടർന്ന് പൈലറ്റുമാർ വിദഗ്ധരുമായി ആശയവിനിമയം നടത്തുകയും, അവരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായി വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടുകയുമായിരുന്നു. രക്ഷപ്പെട്ട പൈലറ്റുമാരെ പ്രാദേശിക മിലിട്ടറി മെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയരാക്കി വരികയാണ്.

You might also like
Will Ferrell sings O Canada to parody U.S. tensions

യു.എസ് പിരിമുറുക്കങ്ങളെ പരിഹസിച്ച് വിൽ ഫെറെൽ ‘ഓ കാനഡ’ ഗാനം ആലപിക്കുന്നു

കാലാവസ്ഥാ മുന്നറിയിപ്പ്: വടക്കൻ മാനിറ്റോബയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

Spa Abuse Case: Junior Health Inspector arrested and suspended; Police searching for visitors

സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിലും സസ്പെൻഷനിലും; സന്ദർശകരെ തേടി പൊലീസ്‌

Vance praises family ties despite immigration controversy; US Vice President clarifies stance following H-1B visa remarks.

കുടിയേറ്റ വിവാദങ്ങൾക്കിടയിലും കുടുംബബന്ധം പ്രകീർത്തിച്ച് വാൻസ്; എച്ച്-1ബി വിസ പരാമർശത്തിന് പിന്നാലെ നയം വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡന്റ്

Bank of Canada sees sharply higher inflation outlook as oil surges, Macklem says

എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ പണപ്പെരുപ്പ നിരക്കുകൾ വീണ്ടും ഉയർന്നേക്കാമെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ക്ലെം

Kenya's Langat retains men's title, Canada's Davies has historic debut at Toronto Waterfront Marathon

ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തണിൽ കെനിയയുടെ ലങ്കാറ്റ് പുരുഷവിഭാഗം കിരീടം നിലനിർത്തി, ചരിത്രപരമായ അരങ്ങേറ്റവുമായി കാനഡയുടെ ഡേവീസ്

Top Picks for You
Top Picks for You